Image

തിരുവനന്തപുരത്ത്‌ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

Published on 14 January, 2017
തിരുവനന്തപുരത്ത്‌ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: പാപ്പനംകോട്‌ ശ്രീചിത്ര എന്‍ജിനീയറിംഗ്‌ കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏണിക്കര സ്വദേശി മധുകുമാറിന്റെ മകന്‍ മാധവന്‍കുട്ടി(22)യാണ്‌ മരിച്ചത്‌.

നന്ദന്‍കോടുള്ള ചോയ്‌സ്‌ ഹൈ ലൈറ്റ്‌ ഫ്‌ലാറ്റിന്റെ ഏറ്റവും മുകളിലെ വാട്ടര്‍ ടാങ്കിലേക്കുള്ള ഗോവണിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ്‌ മാധവന്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. 

എഞ്ചിനീയറിംഗ്‌ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ മാധവന്‍കുട്ടി ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി താമസിക്കുന്നത്‌ ഈ ഫ്‌ളാറ്റിലാണ്‌. അവളെ കാണാനാണ്‌ ഏണിക്കരയില്‍ നിന്നും മാധവന്‍കുട്ടി എത്തിയതെന്നാണ്‌ പോലീസ്‌ അനുമാനം.

ഇന്നലെ വൈകിട്ട്‌ അഞ്ചോടെ സംഭവംനടന്നുവെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. 5.45 ഓടെയാണ്‌ ഫ്‌ലാറ്റിലെ സെക്യുരിറ്റി വിവരം അറിയുന്നത്‌. തുടര്‍ന്നാണ്‌ പൊലീസിനെ അറിയിക്കുന്നത്‌. രാത്രിയില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മരണത്തില്‍ ദുരൂഹതയുള്ളതായി ആരും മൊഴി തന്നിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു.

ജയശ്രീയാണ്‌ അമ്മ. ഒരു സഹോദരിയുമുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക