Image

ന്യൂട്ടെല്ല ക്യാന്‍സറിനു കാരണമാകുമെന്ന്‌ കണ്ടെത്തല്‍

Published on 14 January, 2017
ന്യൂട്ടെല്ല ക്യാന്‍സറിനു കാരണമാകുമെന്ന്‌ കണ്ടെത്തല്‍
പൂനെ: ന്യൂട്ടെല്ല ക്യാന്‍സറിനു കാരണമാകുമെന്ന്‌ യൂറോപ്പിലെ ഫുഡ്‌ ആന്റ്‌ സെയ്‌ഫ്‌റ്റി അതോറിറ്റിയുടെ കണ്ടെത്തല്‍. ന്യൂട്ടെല്ലയിലെ പാമോയില്‍ ക്യാന്‍സറിനു കാരണമാകുമെന്ന കണ്ടെത്തലിനെ പ്രതിരോധിച്ച്‌ ന്യൂട്ടല്ല നിര്‍മ്മാതാക്കള്‍ രംഗത്ത്‌. പാമോയില്‍ അടങ്ങിയ ന്യൂട്ടല്ലയും തങ്ങളുടെ മറ്റ്‌ ഉല്‌പന്നങ്ങളും സുരക്ഷിതമാണെന്നാണ്‌ ന്യൂട്ടല്ല നിര്‍മാതാക്കളായ ഫെറേറോ അവകാശപ്പെടുന്നത്‌.

`ന്യൂട്ടല്ലയും പാമോയില്‍ അടങ്ങിയ മറ്റ്‌ ഫെറേറോ ഉല്‌പന്നങ്ങളും സുരക്ഷിതമാണെന്ന്‌ ഉപഭോക്താക്കങ്ങളെ ഫെറേറോ അറിയിക്കുന്നു.' എ.ബി.സി ന്യൂസിനു നല്‍കിയ പ്രസ്‌താവനയില്‍ നിര്‍മാതാക്കള്‍ പറയുന്നു.

ന്യൂട്ടല്ലയുടെ നിര്‍മാണത്തിനിടെ ചെയ്യുന്നതുപോലെ പാമോയില്‍ 393 ഡിഗ്രിക്ക്‌ മുകളില്‍ സംസ്‌കരിക്കുമ്പോള്‍ കാന്‍സറിനു കാരണമായ വസ്‌തുക്കള്‍ സൃഷ്ടിക്കപ്പെടുമെന്നാണ്‌ യൂറോപ്യന്‍ ഫുഡ്‌ ആന്റ്‌ സെയ്‌ഫ്‌റ്റി അതോറിറ്റി മുന്നറിയിപ്പു നല്‍കിയത്‌.
എന്നാല്‍ സംസ്‌കരിച്ച പാമോയില്‍ വഴിയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്‌ക്കാന്‍ ന്യൂട്ടല്ല ചില നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നാണ്‌ നിര്‍മാതാക്കളുടെ അവകാശവാദം.

കാഡ്‌ബറീസ്‌, ബെന്‍ ആന്‍ഡ്‌ ജെറീസ്‌ തുടങ്ങിയ ചോക്ലേറ്റ്‌ ഉല്‍പനങ്ങളില്‍ പാമോയില്‍ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌ എങ്കിലും ന്യൂട്ടെല്ലയ്‌ക്കാണ്‌ ഏറ്റവും വലിയ തിരിച്ചടി വിപണിയില്‍ നേരിട്ടത്‌. ഇത്തരമൊരു സാഹചര്യത്തിലാണ്‌ റിപ്പോര്‍ട്ടിനെതിരായ പ്രചാരണത്തിനു കമ്പനി മുന്നിട്ടിറങ്ങുന്നത്‌.

അതേസമയം പാമോയില്‍ കാന്‍സറിനു കാരണമാകുന്നുവെന്ന പഠനം മൃഗങ്ങളിലാണ്‌ നടത്തിയതെന്നും മനുഷ്യരില്‍ ഇതു സൃഷ്ടിക്കുന്ന പ്രഭാവം സംബന്ധിച്ച്‌ യാതൊരു പഠനവും ഇവിടെ നടന്നിട്ടില്ലെന്നാണ്‌ എ.ബി.സി ന്യൂസ്‌ ചീഫ്‌ ഹെല്‍ത്ത്‌ ആന്റ്‌ മെഡിക്കല്‍ എഡിറ്റര്‍ ഡോ. റിച്ചാര്‍ഡ്‌ ബെസ്സര്‍ പറയുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക