Image

കാസര്‍കോട്‌ നിന്നും കാണാതായ വിദ്യാര്‍ത്ഥികള്‍ ചെന്നൈയില്‍

Published on 14 January, 2017
കാസര്‍കോട്‌ നിന്നും കാണാതായ വിദ്യാര്‍ത്ഥികള്‍  ചെന്നൈയില്‍
ചെന്നൈ: കാസര്‍കോട്‌ നിന്നും കാണാതായ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെയും പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെയും ചെന്നൈയില്‍ നിന്നും കണ്ടെത്തി. ഒരു മലയാളം വാര്‍ത്താചാനലില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന്‌ ചെന്നൈയില്‍ ഒരു ബേക്കറി ജീവനക്കാരനാണ്‌ കുട്ടികളെ തിരിച്ചറിഞ്ഞത്‌.

ചെന്നൈയില്‍ നിന്നും ഏകദേശം, 25 കിലോമീറ്റര്‍ ഉള്ളിലായുള്ള സ്ഥലത്താണ്‌ കുട്ടികള്‍ ഉള്ളത്‌. കൃത്യമായ സ്ഥലം പോലീസ്‌ പുറത്ത്‌ വിട്ടിട്ടില്ല. വിവരം അറിഞ്ഞതിനെ തുടര്‍ന്ന്‌ പോലീസും പെണ്‍കുട്ടിയുടെ ബന്ധുവും ചെന്നൈയിലേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌. പോലീസ്‌ എത്തുവരെ കുട്ടികളെ സുരക്ഷിതരായി പാര്‍പ്പിക്കണമെന്ന്‌ ചെന്നൈയിലെ മലയാളി വ്യാപാരികളോട്‌ കേരള പോലീസ്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.

ഒരു മാസം മുമ്പാണ്‌ കുട്ടികളെ കാണാതായത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക