Image

എയര്‍ ഇന്ത്യയില്‍ 225 കോടിയുടെ ക്രമക്കേട്‌: സിബിഐ കേസ്‌ എടുത്തു

Published on 14 January, 2017
എയര്‍  ഇന്ത്യയില്‍ 225 കോടിയുടെ ക്രമക്കേട്‌: സിബിഐ കേസ്‌ എടുത്തു


ന്യൂദല്‍ഹി: എയറിന്ത്യക്കു വേണ്ടി 225 കോടിയുടെ സോഫ്‌റ്റ്‌വെയര്‍ വാങ്ങിയതിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ സിബിഐ കേസ്‌ എടുത്തു. 2011ലാണ്‌ അഴിമതി നടന്നത്‌. എയറിന്ത്യാ ഉദ്യോഗസ്ഥര്‍, ജര്‍മ്മന്‍ സ്ഥാപനമായ എസ്‌എപി എജി, ഇന്റര്‍നാഷണല്‍ ബിസിനസ്‌ മെഷീന്‍സ്‌ കോര്‍പ്പറേഷന്‍( ഐബിഎം) എന്നിവര്‍ക്ക്‌ എതിരെയാണ്‌ കേസ്‌ എടുത്തത്‌.

സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്റെ( സിവിസി) നിര്‍ദ്ദേശ പ്രകാരമാണിത്‌. ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകളാണ്‌ നടന്നിട്ടുള്ളതെന്ന നിലപാടിലാണ്‌ സിവിസി.സ്വകാര്യ എയര്‍ലൈനുകളേക്കാള്‍ കൂടിയ തുകയ്‌ക്കാണ്‌ എയറിന്ത്യ ഈ സോഫ്‌റ്റ്‌ വെയര്‍ വാങ്ങിയത്‌. 

 ടെന്‍ഡര്‍ ക്ഷണിച്ചതു മുതല്‍ കരാര്‍ നല്‍കിയതു വരെയുള്ള മുഴുവന്‍ നടപടികളും പരിശോധിക്കാനാണ്‌ സിബിഐക്ക്‌ നല്‍കിയ നിര്‍ദ്ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക