Image

കമല്‍ സി .പുസ്തകം കത്തിക്കും മുമ്പ് മുഖ്യ മന്ത്രി ഇടപെടണം: രതീദേവി

Published on 12 January, 2017
 കമല്‍ സി .പുസ്തകം കത്തിക്കും മുമ്പ് മുഖ്യ മന്ത്രി ഇടപെടണം: രതീദേവി
കമല്‍ സി .പുസ്തകം കത്തിക്കും മുമ്പ് മുഖ്യ മന്ത്രി ഇടപെട്ടു അത് ഒഴുവാക്കണമെന്നു എഴുത്തുകാരിയായ രതീദേവി ആവശ്യപ്പെട്ടു
കൂടാതെ കഴിയുന്നത്ര വേഗത്തില്‍ കേരളത്തിലെ എഴുത്തുകാര്‍ ഒത്തുകൂടി അടിയന്തരമായ പരിഹാരം ഗവണ്‍മെന്റിന്റെപക്ഷത്തു നിന്നും തേടേണ്ടതാണ്. കമല്‍ സി അനുഭവിക്കുന്ന മാനസിക പീഡനംഎഴുത്തുകാരായ നമ്മള്‍ കൂടി ഏറ്റെടുക്കപ്പെടേണ്ടതാണ്.
എഴുത്തുകാരന്റെ പരമമായ സത്യം അവന്റെ സ്വതന്ത്രമായ ആവിഷ്‌കാരവുംഅതിന്റെ സ്വാതന്തൃവുംആണ്.ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നത് നോബല്‍ സമ്മാനം കിട്ടിയ കവി പാബ്ലോ നേരുദയെ ആണ്. സുഹൃത്തായചിലിയന്‍ പ്രസിഡന്റ്അലന്‍ഡേയുടെ കൊട്ടാരം ബോംബ് ഇട്ടു അദ്ദേഹത്തെ കൊന്ന് പട്ടാളംഭരണം പിടിച്ചെടുത്തു.

ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്ള നേരുദയുടെവീടും അവര്‍ കത്തിച്ചു. ഒരു കൂട്ടുകാരന്റെ വീടിന്റെ അടിത്തട്ടില്‍ 3 മാസം ഒളിച്ചിരുന്ന് ഒരു തുരങ്കം വഴി അര്‍ജന്റീനയിലേക്ക് നെരുദരക്ഷപെടുകയായിരുന്നു..

നേരുദയുടെ വാക്കാണ് 'എഴുത്തുകാരന്റെ പരമമായ സത്യം അവന്റെ ആ വിഷ്‌കരം ആണ്. അതിനെ ആരു കടിഞ്ഞാണ്‍ ഇടുന്നുവോ അതിനെ അറുത്തുമാറ്റി അവന്‍ സ്വയം സ്വാതന്ത്രം പ്രഖ്യാപിക്കണം. കമല്‍സിയുടെ പുസ്തകം പബ്ലിഷ് ചെയിതു പബ്ല്യൂഷര്‍ കൂടിഇതില്‍ പങ്കാളി ആകണമെന്ന് അപേക്ഷിക്കുന്നു.
എന്ന് രതി ദേവി

കമല്‍സി ചവറ പുസ്തകം കത്തിച്ചു.

കോഴിക്കോട്: ദേശദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം എഴുത്തുകാരന്‍ കമല്‍സി ചവറ പൊതുജന മധ്യത്തില്‍ കത്തിച്ചു. കോഴിക്കോട് മാനഞ്ചിറക്കടുത്ത് ഇന്ന് വൈകുന്നേരമാണ് അദ്ദേഹം തന്റെ കൃതി 'ശ്മശാനങ്ങളുടെ നോട്ട്' കത്തിച്ചത്. മനുഷൃാവകാശ പ്രവര്‍ത്തകരെയും മാധൃമ പ്രവര്‍ത്തകരെയും സാക്ഷിയാക്കി പുസ്തകം കത്തിച്ച കമല്‍സി ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ എഴുത്ത് നിര്‍ത്തുമെന്ന് പ്രഖൃാപിച്ചു.

ഡി.ജി.പി കളവ് പറയുകയാണെന്നും തനിക്കും നദീറിനുമെതിരെ പൊലീസ് വേട്ട തുടരുന്നുണ്ടെന്നും കമല്‍ പറഞ്ഞു. എഴുത്തുകാരന്‍ സകറിയ ഒഴികെ സാംസ്‌കാരികരംഗത്ത് നിന്നൊരാളും തന്റെ കാര്യത്തില്‍ പ്രതികരിച്ചില്ലെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.

വീട്ടിലെ അമ്മക്കും ഹൃദ്രോഗിയായ അച്ചനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. വീട്ടില്‍ ഇന്റലിജന്‍സ് കയറി ഇറങ്ങുകയും വീട്ടുകാരെ ഭയപെടുത്തുകയും ചെയ്യുന്നു. ഇതിനാലാണ് പുസ്തകം കത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 
 
പുസ്തകം പിന്‍വലിക്കുകയാണെന്ന് എഴുത്തുകാരന്‍ കമല്‍സി ചവറ

കൊല്ലം: ദേശദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം പിന്‍വലിക്കുകയാണെന്ന് എഴുത്തുകാരന്‍ കമല്‍സി ചവറ.

'ഞാന്‍ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തി വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് . ജനിച്ച അന്നു മുതല്‍ അവര്‍ക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍ . 

എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപി യും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസില്‍ പോലീസെടുത്ത നിലപാട് കണ്ടതാണ് . ഈ ദിവസം വരെയും എന്റെ വീട്ടില്‍ ഇന്റെലിജന്‍സ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്യുന്നു . വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തര o കൊന്ന് കളയും എന്ന നിലയില്‍ ഫോണ്‍ കോളുകള്‍ വരൂന്നു . എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാ ന്‍ ഒരു ആഗ്രഹവുമില്ല .

ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റര്‍ , ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം ഒരു ഇnങ്ങാന്‍ പോകുന്ന നോവലിലെ ഫെയ്‌സുബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരില്‍ കേസിപ്പോഴും നിലനില്ക്കുന്നു . 

അതൂ കൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീന്‍ ബുക്‌സി നോട് പിന്‍വലിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. മറ്റെ ന്നാല്‍ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍ വച്ച് കത്തിക്കൂകയാണ് . എഴുത്തുകാരനാവണ്ട എനിക്ക് .മറ്റെ ന്നാല്‍ വൈകിട്ട് നാലൂ മണിക്ക് കിഡ്‌സന്‍ കോര്‍ണറി ല്‍ വച്ചാവും' ഞാനത് ചെയ്യുക . ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കൂന്നു 
 കമല്‍ സി .പുസ്തകം കത്തിക്കും മുമ്പ് മുഖ്യ മന്ത്രി ഇടപെടണം: രതീദേവി
Join WhatsApp News
vayanakkaran 2017-01-14 11:46:51
Kamal see's book and himself has to get justice and better treatment. No doubt about it. But this "Pusthakam Kathikkal" Stop writing declaration and all "who cares. These are all just gimics to get some national attention. That is all. Even if he put one of his book in fire means, nothing and he can reprint it or any where he/or somebody can reprint it. Also he can stop writing for some time and start writing again, that too whenever he want it. Rethidevi thinks and say that it is the end of the world like. Here nothing happen Rethidevi. There are so many burning issues the chief Minister has to resolve. Very silly subject and Rethidevi trying to get some publicity and milage from it, just like her bookerprize and many other self promotion items.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക