Image

അറ്റ്‌ലാന്റാ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ ഗാമയ്ക്കു പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 14 January, 2017
അറ്റ്‌ലാന്റാ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ ഗാമയ്ക്കു പുതിയ നേതൃത്വം
അറ്റ്‌ലാന്റ: ചിട്ടയോടെയും സുതാര്യതയോടെയും പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ മലയാളി സംഘടനകളില്‍ പ്രഥമ സ്ഥാനമാണ് ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്‍ (ഗാമ).

ഗാമയുടെ പ്രവര്‍ത്തനങ്ങള്‍ പുതു വര്‍ഷത്തിലേക്കു കുതിക്കുമ്പോള്‍ പുതിയ നേതൃത്വവും അധികാരമേറ്റെടുത്തു പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.വളരെ ചിട്ടയോടെയും സാംസ്കാരിക ബോധത്തോടെയും പ്രവര്‍ത്തിക്കുന്ന ഗാമയുടെ വിജയത്തിന്റെ രഹസ്യം പ്രവര്‍ത്തന ശൈലി തന്നെയാണെന്ന് ഈ വര്‍ഷത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജു തുരുത്തുമാലില്‍ പറഞ്ഞു ഈ മാതൃകയായ പ്രവര്‍ത്തന ശൈലിക്കാധാരം ഗാമയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ നേതൃത്വം നല്‍കിവരും, മുന്‍കാല ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് .അവരെ എല്ലാം ഈ വസരത്തില്‍ അഭിനന്ദിക്കുകയും ചെയുന്നു .2011ല്‍ ഗാമയെ നയിച്ച പരിചയത്തോടെയാണ് വീണ്ടും ബിജു തുരുത്തിമാലില്‍ പ്രസിഡന്റാകുന്നത് .ഇ പ്രവര്‍ത്തന പരിചയത്തിനു ഒപ്പം നില്ക്കാന്‍ വൈസ് പ്രസിഡന്റ് സവിതാ മഹേഷ് ,സെക്രട്ടറി മനു ഗോവിന്ദ് ,ജോയിട് സെക്രട്ടറി അബുബക്കര്‍ സിദ്ധിഖ് ,ട്രഷറര്‍ നവീന്‍ ജോബ് ,എക്‌സികുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയ തോമസ് ഈപ്പന്‍,അബ്ദുള്‍ യാസര്‍ ,അനില്‍ മേച്ചേരില്‍ ,എബ്രഹാം കരിപ്പാപ്പറമ്പില്‍ ,ദീപക് പാര്‍ത്ഥ സാരഥി ,കൃഷ് പള്ളത്ത് ,പ്രസാദ് തെക്കേടത്ത് ,ഷാജി ജോണ്‍ എന്നിവര്‍ ഈ വര്ഷം അദ്ദേഹത്തിനൊപ്പം കൂടുന്നു .

കേരളീയ തനിമയെ മുറുകെപ്പിടിക്കുന്ന ഗാമയുടെ 2017 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ അറ്റ്‌ലാന്റാ മലയാളി സമൂഹത്തിന്റെ പരിപൂര്‍ണ്ണമായ സഹകരണം ഉണ്ടാകണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നതായി സെക്രട്ടറി മനു ഗോവിന്ദ് അറിയിച്ചു .

എന്നാല്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം സജീവമാക്കുകയും അറ്‌ലാന്റാ മലയാളികളുടെ പ്രിയ സംഘടന ആകുകയും ചെയ്ത സാംസ്കാരിക പ്രസ്ഥാനം ആണ് ഗാമ .

ഒരു സംഘടനയുടെ വിജയം അതിന്റെ വ്യക്തമായ സംഘാടനം തന്നെയാണെന്ന് തെളിയിക്കുവാന്‍ ഗാമയിലൂടെ സാധിച്ചു .ഏതാണ്ട് അഞ്ഞൂറിലധികം കുടുംബങ്ങള്‍ ഈ സംഘടനയ്‌ക്കൊപ്പം സജീവമായി പ്രവര്‍ത്തിക്കുന്നു .വരും വര്‍ഷങ്ങളില്‍ അംഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകും..മലയാളി സമൂഹത്തെ ഗാമയിലേക്കു ആകര്‍ഷിക്കുക,അവരെ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുക എന്നിവയാണ് ഗാമാ ഉദ്ദേശിക്കുന്നത്.

മുപ്പത്തിയഞ്ചു വര്‍ഷം പിന്നിടുന്ന ഗാമയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രകാശ് ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരു ഡ്രീം റ്റീം ആയിരുന്നു .അവര്‍ ഗാമയ്ക്കു ഉണ്ടാക്കി തന്ന സ്‌പോണ്‍സര്‍ഷിപ്പ് ,അംഗത്വം ഇവയെല്ലാം മാതൃകയാക്കി കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യവും പുതിയ കമ്മിറ്റിക്കു ഉണ്ട് .സബ് കമ്മിറ്റികള്‍ ,കള്‍ച്ചറല്‍, സ്‌പോര്‍ട്‌സ്,വിമന്‍സ്,കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പലപരിപാടികളുടെയും വലിയ വിജയത്തിന് വഴി തെളിച്ചു .ഈ കമ്മിറ്റികളുടെയും ,അതിനു നേതൃത്വം നല്കിയവരുടെയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റിയും തുടരും . ഗാമയുടെ പ്രവര്‍ത്തകരുടെ അര്‍പ്പണ ബോധം കൊണ്ടാണ് ഇത് സാധിച്ചത്.പ്രവര്‍ത്തിച്ചു സമൂഹത്തിനു നേരിട്ട് കാട്ടിക്കൊടുത്തു അംഗീകാരം നേടുക എന്ന തത്വമാണ് എന്നും ഗാമയ്ക്കുള്ളതെന്നും എക്‌സികുട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബിജു തുരുത്തുമാലില്‍ അറിയിച്ചു . അറ്റലാന്റ മലയാളികളുടെ നിസ്സീമമായ സഹകരണം ഒന്നുകൊണ്ടു മാത്രമാണ് ഈ പ്രസ്ഥാനം പടര്‍ന്നു പന്തലിച്ചത് .അമേരിക്കന്‍ മലയാളി പ്രസ്ഥാനങ്ങള്‍ക്ക് എന്നും മാതൃകയായിരിക്കുവാന്‍ ശ്രമിക്കുകയും അമേരിക്കന്‍ മലയാളികളിലെ രണ്ടും മുന്നും തലമുറകളെ കൂട്ടിയിണക്കുന്ന കണ്ണിയായും പ്രവര്‍ത്തിക്കുമെന്നും ഗാമാ എക്‌സികുട്ടീവ് കമ്മിറ്റി അറിയിച്ചു.

മിനി നായര്‍ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.
അറ്റ്‌ലാന്റാ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ ഗാമയ്ക്കു പുതിയ നേതൃത്വം
അറ്റ്‌ലാന്റാ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ ഗാമയ്ക്കു പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക