Image

ആശ ശരത്ത് വീണ്ടും മോഹന്‍ലാലിനൊപ്പം

Published on 14 January, 2017
ആശ ശരത്ത് വീണ്ടും മോഹന്‍ലാലിനൊപ്പം


മോഹന്‍ലാലിനൊപ്പം ആശ ശരത് വീണ്ടും എത്തുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലൂടെയാണ് ആശ ശരത് മോഹന്‍ലാലിന്റെ നായികയാകുന്നത്.കര്‍മയോദ്ധ, ദൃശ്യം എന്നീ ചിത്രങ്ങളിലാണ് മുമ്പ് ഇരുവരും ഒരുമിച്ചത്.ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാന്‍ ,ഉഗാണ്ഡ എന്നിവിടങ്ങള്‍ക്കു പുറമെ ഒറ്റപ്പാലത്തും തുടരുകയാണ്.

1971ല്‍ നടന്ന ഇന്ത്യപാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.മേജര്‍ മഹാദേവനായും മകന്‍ മേജര്‍ സഹദേവനായും ഡബിള്‍ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. തെലുങ്ക് താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് ,നിക്കി ഗില്‍റാണി, അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. റെഡ്‌ക്രോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക