Image

കുഞ്ചാക്കോയുടെ 'ഗോഡ്‌സ് ഫോര്‍ സെയില്‍, ഭക്തി പ്രസ്ഥാനം'

Published on 20 February, 2012
കുഞ്ചാക്കോയുടെ 'ഗോഡ്‌സ് ഫോര്‍ സെയില്‍, ഭക്തി പ്രസ്ഥാനം'
കുഞ്ചാക്കോ ബോബന്‍ സ്വാമി വേഷത്തില്‍ എത്തുന്നു. 'ഗോഡ്‌സ് ഫോര്‍ സെയില്‍, ഭക്തി പ്രസ്ഥാനം' എന്ന ചിത്രത്തിലാണ് സ്വാമി പൂര്‍ണ്ണാനന്ദയായി കുഞ്ചാക്കോ എത്തുന്നു. '1993 ബോംബെ മാര്‍ച്ച് 12'ന് ശേഷം ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആള്‍ദൈവങ്ങള്‍ ഭക്തി കച്ചവടമാക്കി മെച്ചമുണ്ടാക്കിയിരുന്ന സ്ഥാനത്ത് നാട്ടില്‍ സന്തോഷ് മാധവനെ പോലീസ് പിടികൂടിയപ്പോഴാണ് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ക്ക് കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് നടന്ന ആശ്രമറെയ്ഡുകളാണ് ഭക്തിയുടെ മറവില്‍ ആള്‍ദൈവങ്ങള്‍ നടത്തി വരുന്ന തട്ടിപ്പുകള്‍ ജനത്തിനു ബോധ്യപ്പെട്ടത്.

ബാബു ജനാര്‍ദ്ദനന്‍ സിനിമയ്ക്കു വിഷയമാക്കുന്നത് തന്നെ ഭക്തിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട ഒരു സാമൂഹിക വിഷയമാണ് . സമൂഹത്തില്‍ സുരക്ഷിതമായ് നിലനിന്നുകൊണ്ട് ഭക്തിയേയും വിശ്വാസങ്ങളേയും ചൂഷണം ചെയ്യുന്നതില്‍ ഏല്ലാ മത വിഭാഗങ്ങളിലും ഒരുപറ്റം ആളുകള്‍ ശ്രമിക്കുന്നുണ്ട്. ഈ കാപട്യങ്ങളെ തുറന്നു കാണിക്കല്‍ കൂടിയാവും ഈ ചിത്രം.

ഗ്രീന്‍ അഡ്വര്‍ടൈസിംഗ് കമ്പനിയുടെ ബാനറില്‍ സലീം പി.ടി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അച്ഛനും മകനുമായി രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. മറ്റൊരു പ്രധാന വേഷം ജഗതി ശ്രീകുമാറിന്റേതാണ്. പുതുമുഖ നായികയെതേടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനു മുരിക്കുമ്പുഴയാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് അഫ്‌സല്‍ യൂസഫ് ഈണം നല്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക