Image

ഡിട്രോയിറ്റ് ക്‌നാനായ ദേവാലയത്തില്‍ ക്രിസ്തുമസും പുതിയ പാരിഷ് കൗണ്‍സിലിന്റെ സത്യപ്രതിജ്ഞയും

ജോയിച്ചന്‍ പുതുക്കുളം Published on 15 January, 2017
ഡിട്രോയിറ്റ് ക്‌നാനായ ദേവാലയത്തില്‍ ക്രിസ്തുമസും പുതിയ പാരിഷ് കൗണ്‍സിലിന്റെ സത്യപ്രതിജ്ഞയും
ഡിട്രോയിറ്റ് : ഡിസംബര്‍ 24-ാം തീയതി വൈകുന്നേരം 8 മണിക്ക് ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നമ്മുടെ കര്‍ത്താവിന്റെ ജനനത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. 

ഡിട്രോയിറ്റ് വിന്‍സര്‍ കെ.സി.എസ് പ്രസിഡന്റ് ബാബു ഇട്ടൂപ്പ് കാഞ്ഞിരത്തിങ്കല്‍ ലേഖന വായനകള്‍ക്ക് നേതൃത്വം നല്‍കി. ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇടവകയും കെ.സി.എസും സംയുക്തമായി ഭവനങ്ങളില്‍ കരോള്‍ നടത്തി, ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്ദേശവാഹകരായത് ഐക്യത്തിന്റെ പ്രതീകമായി. കരോളിനും പുല്‍ക്കൂടുണ്ടാക്കുവാനും ക്രിസ്തുമസ് ട്രീ ഒരുക്കുവാനും ദേവാലയം അലങ്കരിക്കുവാനും യുവജനങ്ങള്‍ മുന്നോട്ടുവന്നത് വലിയ പ്രത്യാശ ഉളവാക്കി. വി. കുര്‍ബ്ബാന മദ്ധ്യേ പുതിയതായി തെരഞ്ഞെടുത്ത പാരിഷ് കൗണ്‍സില്‍ ബഹു. 

 ഫിലിപ്പച്ചന്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി. ഒന്നാം കൈക്കാരന്‍ ജോയി വെട്ടിക്കാട്ട് രണ്ടാം കൈക്കാരന്‍ ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ കൂടാരയോഗ പ്രതിനിധികള്‍ ഡേവിസ് എരുമത്തറ, ജോണ്‍ മൂലക്കാട്ട്, ഫിലിപ്‌സണ്‍ താന്നിച്ചുവട്ടില്‍, ബിജോയ്‌സ് കവണാന്‍, ലീജിയണ്‍ ഓഫ് മേരി പ്രസിഡന്റ് മിനി ചെമ്പോല, യൂത്ത് കോര്‍ഡിനേറ്റര്‍ ബോണി തെക്കനാട്ട്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി തൈമാലില്‍ വേദപാഠ അദ്ധ്യാപക പ്രതിനിധി മാക്‌സിന്‍ ഇടത്തിപ്പറമ്പില്‍, സോണി പുത്തന്‍പറമ്പില്‍ എന്നിവരാണ് പുതിയ ഭരണ നേതൃത്വം. ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.
ഡിട്രോയിറ്റ് ക്‌നാനായ ദേവാലയത്തില്‍ ക്രിസ്തുമസും പുതിയ പാരിഷ് കൗണ്‍സിലിന്റെ സത്യപ്രതിജ്ഞയും ഡിട്രോയിറ്റ് ക്‌നാനായ ദേവാലയത്തില്‍ ക്രിസ്തുമസും പുതിയ പാരിഷ് കൗണ്‍സിലിന്റെ സത്യപ്രതിജ്ഞയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക