Image

രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതിമാരുടെ കുട്ടികള്‍ക്ക്‌ പ്രവേശനം നിഷേധിച്ച്‌ സ്‌കൂള്‍ അധികൃതര്‍

Published on 15 January, 2017
രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതിമാരുടെ കുട്ടികള്‍ക്ക്‌ പ്രവേശനം നിഷേധിച്ച്‌  സ്‌കൂള്‍ അധികൃതര്‍

ന്യൂദല്‍ഹി: രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതിമാരുടെ കുട്ടികള്‍ക്ക്‌ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്‌ ദല്‍ഹിയിലെ സല്‍വാന്‍ സ്‌കൂള്‍ അധികൃതര്‍. 

പടിഞ്ഞാറന്‍ ദല്‍ഹിയിലെ രാാജേന്ദ്ര നഗറില്‍ സ്ഥിതി ചെയ്യുന്ന സല്‍വാന്‍ സ്‌കൂളധികൃതരാണ്‌ ഇത്തരമൊരു വിചിത്ര നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്‌. സ്‌കൂളില്‍ ചേര്‍ക്കുന്നതിനുള്ള അപേക്ഷ ഫോറത്തില്‍ മാതാപിതാക്കള്‍ക്ക്‌ എത്ര കുട്ടികളുണ്ടെന്ന വിവരം രേഖപ്പെടുത്തണം. സല്‍വാന്‍ സ്‌കൂളിന്റെ മോണ്ടിസോറി, ജി.ഡി സല്‍വാന്‍ എന്നീ ശാഖകളിലാണ്‌ ഈ വ്യവസ്ഥ.

രണ്ടു കുട്ടികളില്‍ കൂടുതലുള്ള രക്ഷിതാക്കള്‍ പ്രവേശനത്തിന്‌ അപേക്ഷിക്കേണ്ടതില്ലെന്നാണ്‌ രജിസ്‌ട്രേഷന്‍ ഫോറത്തില്‍ അറിയിക്കുന്നത്‌. ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക