Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-11 ബി.ജോണ്‍ കുന്തറ)

Published on 15 January, 2017
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-11 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 11

ആന്‍ഡ്രൂ ഏഴരയ്ക്ക് റസ്‌റ്റോറന്റില്‍ എത്തിയപ്പോള്‍ റോയ് ഒരു െ്രെപവറ്റ് മുറിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ആധുനികമായ സൌകര്യങ്ങളുള്ള ഒരു റസ്‌റ്റോറന്റ് ആയിരുന്നു അത് ബഹളമില്ലാത്ത വൃത്തിയുള്ള ഇടം. വെയ്റ്റര്‍മാര്‍ വൃത്തിയായി വസ്ത്രം ധരിച്ച് നല്ല പെരുമാറ്റമുള്ളവരായിരുന്നു. റോയ് പറഞ്ഞത് ശരിയാണ്, ‘ക്ഷണം കഴിക്കാന്‍ പറ്റിയ നല്ല റസ്‌റ്റോറന്റ് തന്നെ.

അവര്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ ഓര്‍ഡര്‍ കൊടുക്കാന്‍ ആയോയെന്ന് വെയ്റ്റര്‍ വന്ന് അന്വേഷിച്ചു. പ്ലാസി െ്രെപവറ്റ് മുറിയുടെ പുറത്തായിരുന്നു ഇരുന്നിരുന്നത്. റോയ് തനിക്ക് വിശക്കുന്നെന്ന് പറഞ്ഞ് ആന്‍ഡ്രൂ വിനോട് ഓര്‍ഡര്‍ കൊടുക്കാന്‍ പറഞ്ഞു. ഓര്‍ഡര്‍ കൊടുത്ത് പ്ലാസിയേയും ശ്രദ്ധിക്കാന്‍ വെയ്റ്ററോട് നിര്‍ദ്ദേശിച്ചു. റോയ് സംസാരിക്കാന്‍ തുടങ്ങി, “ഞാന്‍ മറ്റ് ചിലയിടങ്ങളിലും തോമസിനെപ്പറ്റി അന്വേഷിച്ചതില്‍ നിന്നും ചില ആകസ്മികതകള്‍ ഉള്ളതായി തോന്നി. എന്റെ അന്വേഷണത്തില്‍ മി. തോമസ് എബ്രഹാം ബിരുദം നേടിയത് പാലായിലെ സെയിന്റ് തോമസ് കോളജില്‍ നിന്നുമാണ്. സലീം തോമസിനെക്കുറിച്ചും ഫാ. ക്ലീറ്റസിനെക്കുറിച്ചും പറഞ്ഞത് വച്ച് നോക്കുമ്പോള്‍ അവര്‍ രണ്ടുപേരും ഒരേ പ്രായക്കാരായിരിക്കണം. അപ്പോള്‍ അവര്‍ ഒരുമിച്ചായിരുന്നിരിക്കണം കോളജിലും. തോമസിന്റെ മറ്റേ സുഹൃത്ത് പോള്‍, അവരെല്ലാവരും വളരെക്കാലമായി പരിചിതരാണ്.”

അപ്പോള്‍ എഫ് ബി ഐയില്‍ നിന്നും അറിഞ്ഞ വിവരങ്ങള്‍ ആന്‍ഡ്രൂവും പങ്കുവച്ചു.

“അതെ, എഫ് ബി ഐയിലെ എന്റെ സുഹൃത്ത് അറിയിച്ചത് ഞാന്‍ പറയാം.”

റോയ് ആകാംക്ഷയോടെ ആന്‍ഡ്രൂ വിനെ നോക്കി. ആന്‍ഡ്രൂ തുടര്‍ന്നു, “ഞാനിന്ന് എന്റെ എഫ് ബി ഐ സുഹൃത്തുമായി ദീര്‍ഘനേരം സംസാരിച്ചു.”

റോയ് കുറച്ച് വെള്ളം കുടിച്ച് പറഞ്ഞു, “തുടരൂ.”

മി. തോമസ് 2002 തൊട്ട് വെസ്റ്റിംഗ്‌ഹൌസ് ഇലക്ട്രിക്കില്‍ ന്യൂക്ലിയര്‍ ഡിവിഷനില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു. അതിന് മുമ്പ്, 1986 ഇല്‍ എം ഐ റ്റിയില്‍ നിന്നും എം ടെക്ക് കഴിഞ്ഞപ്പോള്‍ ഹണീവെല്ലില്‍ ചേര്‍ന്നു. അവിടെ ഏഴ് വര്‍ഷത്തോളം എയറോനോട്ടിക്കല്‍ ആന്റ് ലോജിസ്റ്റിക് ഡിവിഷനില്‍ ജോലി ചെയ്തു. അയാള്‍ 2010 ല്‍ വിവാഹമോചനം നേടി. അത് വളരെ കുഴപ്പം പിടിച്ചതും ചിലവേറിയതുമായിരുന്നു. ആ വിവാഹത്തില്‍ അയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. വിവാഹമോചനത്തിന് ശേഷം അയാള്‍ ഒറ്റയ്ക്കാണ് താമസം. അയാള്‍ക്ക് വലിയൊരു വീടുണ്ടായിരുന്നു. ഇപ്പോള്‍ അവിടെ അയാളുടെ മുന്‍ ‘ാര്യ ഒരു മെഡിക്കല്‍ ഡോക്ടര്‍ താമസിക്കുകയാണ്.”

തോമസ്സിനെക്കുറിച്ച് എഫ് ബി ഐയില്‍ നിന്നും അറിഞ്ഞതെല്ലാം ആന്‍ഡ്രൂ വിശദീകരിച്ചു. റോയ് ഇടപെട്ടു, “നമ്മള്‍ അയാളുടെ പാസ്സ്‌പോര്‍ട്ടില്‍ ടര്‍ക്കിഷ് വിസ കണ്ടിരുന്നു.”

തോമസ്സിനെക്കുറിച്ച് താനറിഞ്ഞതെല്ലാം ആന്‍ഡ്രൂ വിശദമായി പറഞ്ഞു. “2012 ല്‍ തോമസ് എബ്രഹാം നാല് തവണ ഇന്ത്യയിലേയ്ക്ക് വന്നു, 2013 ല്‍ മൂന്ന് തവണയും. പാലായിലുള്ള ആശുപത്രിയിലേയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ഡോണേഷന്‍ ആയി അയയ്ക്കുകയായിരുന്നു അയാള്‍. ടര്‍ക്കി ആധാരമാക്കി നിരവധി കമ്പനികളും ഓപറേറ്റര്‍മാരും ഇറാനുണ്ട്.”

“എഫ് ബി ഐ പറഞ്ഞത് ശരിയാണ്. ഇറാന്‍കാര്‍ അവരുടെ ന്യൂക്ലിയര്‍ പ്രൊജക്റ്റില്‍ സഹായിക്കാന്‍ വേണ്ടി തോമസിനെ കൊണ്ടു പോകുകയായിരുന്നു.” റോയ് കൂട്ടിച്ചേര്‍ത്തു.

“അമേരിക്കയില്‍ നിന്നും സാങ്കേതികവിദ്യ വാങ്ങുന്നതില്‍ ഇറാന് താല്പര്യമുണ്ടായിരുന്നു. ഈ മേഖലയില്‍ മികച്ചത് അമേരിക്കയാണെന്ന് അവര്‍ കരുതുന്നു, റഷ്യക്കാരെ വിശ്വാസമില്ലായിരുന്നു താനും,“ ആന്‍ഡ്രൂ പറഞ്ഞു.

“റഷ്യ അവരുടെ അടുത്ത സുഹൃത്തായിട്ട് പോലും.” റോയ് പറഞ്ഞു.

“നിയമപരമായി സാങ്കേതികവിദ്യ അമേരിക്കയില്‍ നിന്നും വാങ്ങാന്‍ ഇറാന് സാധിക്കില്ലായിരുന്നു. തോമസ് എബ്രഹാമിനെ ഉപയോഗിച്ച് അത് മോഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചു.”

റോയിയ്ക്ക് എന്തോ കൂട്ടിച്ചേര്‍ക്കണമായിരുന്നു. “എന്നെ ഈ കേസിലേയ്ക്ക് പെട്ടെന്ന് നിയോഗിക്കാന്‍ എന്തായിരിക്കും കാരണം?” റോയ് പറഞ്ഞു.

ആന്‍ഡ്രൂ നിശ്ശബ്ദനായിരുന്നു. “ന്യൂ ഡല്‍ഹിയിലെ അമേരിക്കന്‍ എമ്പസ്സിയില്‍ നിന്നും ഉയര്‍ന്ന നിലയിലുള്ള സമ്മര്‍ദ്ദം.” റോയ് പറഞ്ഞു.

“അതെ, ഇറാന്‍ ഇന്ത്യയുടെ ശത്രുവല്ല, പക്ഷേ തീവ്രവാദത്തിന് എതിരായി യുദ്ധം ചെയ്യുമ്പോള്‍ ഇറാനെ നമ്മള്‍ പങ്കാളിയായി കണക്കാക്കാറില്ല. അമേരിക്കയുടെ ഉപരോധം ഇറാനുമായുള്ള എണ്ണക്കച്ചവടത്തിനെ ബാധിച്ചിട്ടുണ്ട്. കുറേക്കാലത്തേയ്ക്ക് ഇറാനിലേയ്ക്ക് മരുന്നുകള്‍ അയച്ചിരുന്നത് ഇന്ത്യയാണ്. നിങ്ങള്‍ക്ക് കിട്ടിയ വിവരങ്ങളില്‍ ചിലതൊക്കെ എനിക്കും കിട്ടിയിരുന്നു. നോക്കൂ, ഇന്ത്യയില്‍ വേറേ രണ്ട് ഇന്റലിജന്‍സ് ഏജന്‍സികള്‍ കൂടിയുണ്ട്. ഒന്ന് റോ, മറ്റൊന്ന് ഐ ബി. നിങ്ങളുടെ രാജ്യത്തിലെ സി ഐ എ പോലെ. ഈ കേസിലേയ്ക്ക് ഇറങ്ങുന്നതിന് മുമ്പ് അവര്‍ എനിക്ക് കുറച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.”

ഒരു ദീര്‍ഘനിശ്വാസം എടുത്ത് റോയ് തുടര്‍ന്നു, “ഇനി ഞാന്‍ പറയാന്‍ പോകുന്നത് അതീവ രഹസ്യമാണ്. നിങ്ങള്‍ക്കിത് അറിയാമോ എന്നറിയില്ല. സി ഐ എ ഇന്ത്യയില്‍ വളരെ ആക്റ്റീവ് ആണെന്നുള്ളത് രഹസ്യമല്ല. പ്രോക്‌സി മുഖേന അങ്ങിനെയാണ് ഞങ്ങള്‍ പറയുക. അവര്‍ ഇന്ത്യയിലുള്ള സ്വകാര്യ അന്വേഷകര്‍ക്കോ ജോബേഴ്‌സിനോ ജോലി ഏല്‍പ്പിക്കും. എഫ് ബി ഐയും സി ഐ ഏയും കരുതുന്നത് ഇന്ത്യയില്‍ നേരായ വഴിയ്ക്ക് ഒരു ക്രിമിനലിനെ പിടിക്കുന്നത് വളരെ സമയമെടുക്കുമെന്നാണ്. അന്വേഷണത്തിലെ ചോര്‍ച്ചകള്‍ കാരണം മിക്കവാറും ക്രിമിനലുകള്‍ രക്ഷപ്പെടും. നിങ്ങളുടെ രാജ്യം മാത്രമല്ല, എന്റെ രാജ്യവും ഇങ്ങനെ ലോകത്ത് പല‘ാഗത്തും ചെയ്യുന്നുണ്ട്. രാജ്യങ്ങളിലെ എമ്പസ്സികള്‍ വെറും ഒഫീഷ്യല്‍ കാര്യങ്ങള്‍ മാത്രം നോക്കുകയാണെന്നാണോ കരുതുന്നത്? എല്ലാത്തിനും ചില അലിഖിത കാര്യങ്ങളുണ്ട്. അവരവരുടെ പൌരന്മാര്‍ക്ക് അപകടമോ ജീവഹാനിയോ വരുത്താത്തിടത്തോളം കണ്ണടയ്ക്കുകയേയുള്ളൂ. മറ്റൊരു വൃത്തികെട്ട രഹസ്യം കൂടിയുണ്ട് ആന്‍ഡ്രൂ . അമേരിക്കന്‍ സര്‍ക്കാര്‍ ബിന്‍ ലാദന് തലയ്ക്ക് മാത്രമാണ് വില പറഞ്ഞതെന്ന് കരുതുന്നുണ്ടോ? അവര്‍ മറ്റ് പലരുടേയും തലയ്ക്ക് വില പറഞ്ഞിട്ടുണ്ട്, മില്ലിയനുകളല്ലെങ്കിലും.”

“ശരിയായിരിക്കാം.” ആന്‍ഡ്രൂ പറഞ്ഞു.

“ഇപ്പോള്‍ തെളിവുകള്‍ അനുസരിച്ച് എനിക്ക് തോന്നുന്നത് നിങ്ങളുടെ അച്ഛന്‍ ഒരു നിരപരാധിയായ ഇരയാണെന്നാണ്, ഈ കേസില്‍ ആളുമാറിപ്പോയി അകപ്പെട്ടതാണ് അദ്ദേഹം.” റോയ് പറഞ്ഞു.

“അങ്ങിനെയാണെങ്കില്‍ അവര്‍ ഡാഡിനെ ഉപദ്രവിക്കുമോ?”

“എന്തെങ്കിലും കാര്യമായ കാര്യത്തിന് അവര്‍ ഉപദ്രവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എഫ് ബി ഐയ്ക്ക് തോമസിനെ ജീവനോടേയും ആരോഗ്യത്തോടേയും വേണം. അവര്‍ക്ക് അയാളെ അമേരിക്കയില്‍ വച്ച് വിചാരണ ചെയ്യണം. അവരുടെ കണ്‍ വെട്ടത്ത് നിന്നും അയാള്‍ രക്ഷപ്പെട്ടു,“ റോയ് പറഞ്ഞു.



ഇതെല്ലാം കേട്ട് ആന്‍ഡ്രൂ വിന് കരച്ചില്‍ വന്നെങ്കിലും സമനില പാലിച്ചു, “ഡാഡിന് കുഴപ്പമൊന്നുമില്ലെന്ന് വിചാരിക്കുന്നു.”

“എനിക്ക് കിട്ടിയ വിവരമനുസരിച്ച് കിഡ്‌നാപ്പ് ചെയ്തവര്‍ തെറ്റായ ആളെയാണ് കിട്ടിയതെന്ന് അറിഞ്ഞിട്ടുണ്ട്. മാത്രമല്ല തോമസിനെ പിടിച്ച് മി. മാത്യൂസിനെ വിടാനുള്ള അവരുടെ അടുത്ത ശ്രമം നമ്മളായിട്ട് നശിപ്പിക്കുകയും ചെയ്തു.“

“നമ്മളെങ്ങിനെ നശിപ്പിച്ചു?” ആന്‍ഡ്രൂ ചോദിച്ചു.

“തോമസിന് നിങ്ങളുടെ ഡാഡുമായുള്ള രൂപസാദൃശ്യം പറഞ്ഞതോര്‍ക്കുന്നോ? പിന്നെ നമ്മള്‍ അയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ പോകുകയും ചെയ്തു. ഇതൊക്കെ അയാള്‍ രക്ഷപ്പെടാന്‍ കാരണമായിട്ടുണ്ട്.” റോയ് പറഞ്ഞു.

“അത് ശരിയാണ്.” ആന്‍ഡ്രൂ തല കുലുക്കി.

“ഇനി ഡാഡിനെ തിരിച്ച് കിട്ടാന്‍ നമ്മളെന്താണ് ചെയ്യുക?”

കിഡ്‌നാപ്പര്‍മാര്‍ കേരളാ പോലീസില്‍ നിന്നും പ്രതീക്ഷിക്കുന്നത് അവര്‍ക്ക് വേണ്ടി തോമസിനെ കണ്ടെത്തലാണ്. കാരണം തോമസിനെ കിട്ടിയാലേ അവര്‍ക്ക് അവരുടെ പ്രതിഫലം ല‘ിക്കുകയുള്ളൂ. അല്ലെങ്കില്‍, അവര്‍ മുടക്കിയ പണവും അദ്ധ്വാനവും പാഴായിപ്പോകും.”

ആന്‍ഡ്രൂ എഫ് ബി ഐയില്‍ നിന്നും കിട്ടിയ കുറച്ച് വിവരങ്ങള്‍ കൂടി പങ്കു വച്ചു.

“ആതുരസേവനത്തിന്റെ ‘ാഗമായി തോമസ് മെഡിക്കല്‍ ഉപകരണങ്ങള്‍ ആ പുരോഹിതന്റെ ആശുപത്രിയിലേയ്ക്ക് അയക്കുന്നുണ്ടായിരുന്നു. എഫ് ബി ഐ ആ ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ന്യൂക്ലിയര്‍ ടെക്‌നോളജിയ്ക്കായുള്ള പ്രധാനപ്പെട്ട ‘ാഗങ്ങള്‍ അതിലുള്ളതായി മനസ്സിലാക്കിയിട്ടുണ്ട്. ഷിപ്‌മെന്റ് എത്തിക്കഴിഞ്ഞാല്‍ തോമസ് കേരളത്തിലേയ്ക്ക് പോയി ആവശ്യമുള്ള ‘ാഗങ്ങള്‍ വേര്‍തിരിച്ചെടുത്ത് വില്‍ക്കുമായിരുന്നു.”

“അത് ശരി, നമുക്ക് ആ പുരോഹിതനെ കണ്ടുപിടിച്ച് സംസാരിച്ചാലോ? തോമസ് അയാളുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടാവുമായിരിക്കുമോ?” ആന്‍ഡ്രൂ ചോദിച്ചു.

റോയ് കുറച്ച് നേരം ആലോചിച്ചു, നെറ്റിയില്‍ തടവിക്കൊണ്ട് പറഞ്ഞു, “ഞാനും ആ വഴിയ്ക്ക് ചിന്തിക്കുകയായിരുന്നു. നമുക്ക് പെട്ടെന്ന് തന്നെ നീങ്ങണം. നാളെത്തന്നെ ആ പുരോഹിതന്റെയടുത്ത് പോകണമെന്നാണ് ഞാന്‍ പറയുന്നത്.”

റോയ് അത് പറഞ്ഞപ്പോള്‍ ആന്‍ഡ്രൂ ഉത്സാഹത്തിലായി. റോയിയ്ക്ക് എന്തോ വ്യക്തമാക്കാനുണ്ടായിരുന്നു.

“ഒപ്പം വരാന്‍ താല്പര്യമുണ്ടോ? നിങ്ങള്‍ സാധാരണ അമേരിക്കന്‍ പൌരന്‍ അല്ലാത്തതിനാല്‍ നിങ്ങളെ അപകടത്തില്‍ പെടുത്താന്‍ എനിക്ക് താല്പര്യമില്ല.”

അമേരിക്കയിലെ തന്റെ നിലയെക്കുറിച്ച് റോയ് പറഞ്ഞത് ആന്‍ഡ്രൂവിന് എല്ലാ അര്‍ഥത്തിലും മനസ്സിലായി. അയാള്‍ കുറച്ച് ആലോചിച്ചിട്ട് പറഞ്ഞു, “ഞാനും കൂടെ വരാം റോയ്. ഞാനാരാണെന്ന് വെളിപ്പെടുത്തുന്നതൊന്നും ഞാന്‍ ചെയ്യില്ല.”

ആന്‍ഡ്രൂവിന് ഒരു കാര്യം കൂടി വ്യക്തമാക്കാനുണ്ടായിരുന്നു. “റോയ്, നിങ്ങള്‍ വേറേ ഏതെങ്കിലും ഓഫീസറേ കൂട്ടുന്നുണ്ടോ?”

“ഞങ്ങളുടെ മിക്കവാറും എല്ലാ അന്വേഷണങ്ങളും നിയമം ലംഘിക്കുന്ന ഇന്ത്യക്കാരുടേതായിരിക്കും, അഴിമതി അല്ലെങ്കില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍. അത് ചെയ്യുമ്പോള്‍, അതെ, മിക്കപ്പോഴും മറ്റൊരു ഓഫീസര്‍ കൂടി ഒപ്പമുണ്ടാകും,“ റോയ് ഒരു പുഞ്ചിരിയോടെ വിശദീകരിച്ചു, “ ഇത് വ്യത്യസ്തമായ അവസ്ഥയാണ്. ആലുവയിലെ പോലീസ് സ്‌റ്റേഷനിലെ ഓഫീസറേക്കാള്‍ മുകളിലാണ് എന്റെ റാങ്ക്. ഞങ്ങളുടെ എറണാകുളത്തെ ഓഫീസില്‍ തീരുമാനങ്ങളെടുക്കാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. മാത്രമല്ല, ഞാന്‍ അന്വേഷണം നടത്തുന്നത് ഇന്ത്യക്കാരനെപ്പറ്റിയല്ല, അതുകൊണ്ട് തോമസിനെ രക്ഷിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും വരില്ല.”

അത് കേട്ടപ്പോള്‍ ആന്‍ഡ്രൂ ചിരിച്ചു. അപ്പോഴേയ്ക്കും, റസ്‌റ്റോറന്റില്‍ തിരക്ക് തുടങ്ങിയിരുന്നു. അവര്‍ അത്താഴം കഴിച്ചു. ആന്‍ഡ്രൂ ബില്‍ കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ റോയ് തടഞ്ഞു.

അടുത്ത ദിവസം അതിരാവിലെ പുറപ്പെടാന്‍ അവര്‍ തീരുമാനിച്ചു. രാവിലെ ഏഴരയ്ക്ക് തന്റെ ഓഫീസില്‍ കാത്തിരിക്കാമെന്ന് റോയ് പറഞ്ഞു. ആന്‍ഡ്രൂവും പ്ലാസിയും ഒമ്പതരയ്ക്ക് ആലുവയില്‍ തിരിച്ചെത്തി.

ആന്‍ഡ്രൂ പോയ ശേഷം ഞങ്ങള്‍ പ്രാര്‍ഥിച്ചിട്ട് അത്താഴം കഴിച്ചു. ആന്‍ഡ്രൂ വരാനായി ഞാന്‍ കാത്തിരുന്നു. ഒമ്പതര ആയപ്പോള്‍ നീല ഉറങ്ങാന്‍ പോയി. കൂട്ടുകാരൊന്നുമില്ലാതെ വീട്ടില്‍ തന്നെയിരുന്ന് നീലയ്ക്ക് മടുപ്പായിത്തുടങ്ങിയിരുന്നു. ‘ാഗ്യത്തിന് ടിവിയില്‍ ഇംഗ്ലീഷ് സിനിമകള്‍ ഉണ്ടായിരുന്നു.

പത്തേകാല്‍ ആയപ്പോള്‍ ആന്‍ഡ്രൂ തിരിച്ചെത്തി. ഞാന്‍ വാതില്‍ തുറന്നു. അവന്‍ എന്റെ അരികിലിരുന്നു. അവന് എന്തോ പറയാനുണ്ടെന്ന് എനിക്ക് മനസ്സിലായി.

“എങ്ങിനെയുണ്ടായിരുന്നു മീറ്റിംഗ്? എന്താ കഴിച്ചത്?” ഞാന്‍ ചോദിച്ചു.

“മീറ്റിങ് നന്നായിരുന്നു. ഞാന്‍ ചപ്പാത്തിയും ചിക്കന്‍ കറിയും കഴിച്ചു. നല്ലതായിരുന്നു,“ ആന്‍ഡ്രൂ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി.

അവന്‍ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, “നാളെ ഞാനും നിങ്ങളുടെ കൂടെ വരട്ടെ?”

“മമ്മി കൂടെ വന്നാല്‍ മറ്റുള്ളവര്‍ അത് പ്രഫഷണല്‍ ആണെന്ന് കരുതില്ല.” ആന്‍ഡ്രൂ പറഞ്ഞു.

അവന്‍ പറഞ്ഞത് ശരിയാണ്. അത് ഞാന്‍ സമ്മതിച്ചു, എന്നിട്ട് ഞങ്ങള്‍ ഉറങ്ങാന്‍ പോയി.


(തുടരും.....)
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-11 ബി.ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക