Image

മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് എന്‍ഡിടിവിയില്‍നിന്നു രാജിവച്ചു

Published on 15 January, 2017
മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് എന്‍ഡിടിവിയില്‍നിന്നു രാജിവച്ചു

 ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ദേശീയ മാധ്യമമായ എന്‍ഡിടിവിയില്‍നിന്നു രാജിവച്ചു. സ്വന്തം സംരംഭവുമായി മുന്നോട്ടുപോകുന്നതിനു വേണ്ടിയാണ് ബര്‍ഖ ദത്ത് എന്‍ഡിടിവിയുമായുള്ള 21 വര്‍ഷത്തെ ബന്ധം ഉപേക്ഷിക്കുന്നത്. 

ചാനലിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്ററും വാര്‍ത്താ അവതാരകയുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബര്‍ഖ ദത്ത്. ഇവര്‍ ചാനല്‍ വിടുന്ന വാര്‍ത്ത എന്‍ഡിടിവി സ്ഥിരീകരിച്ചു. ഇക്കാര്യം വ്യക്തമാക്കി ടിവി പത്രക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. 1995ലാണ് ബര്‍ഖ ദത്ത് എന്‍ഡിടിവിയില്‍ ചേരുന്നത്. ലോകപ്രശസ്ത മാധ്യമസ്ഥാപനമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായി ബര്‍ഖ പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്


1999ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് യുദ്ധമുഖത്തുനിന്നുള്ള ബര്‍ക്കയുടെ റിപ്പോര്‍ട്ടുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബര്‍ഖയ്ക്ക് പദ്മശ്രീ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക്, നീര റാഡിയ ടേപ്പുകളില്‍ ഇടംപിടിച്ചും ബര്‍ഖ ദത്ത് ഇടയ്ക്കു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക