Image

എഴുത്തുകാരന്‍ കമല്‍ സി. ചവറയ്ക്കു നേര്‍ക്ക് ആക്രമണം

Published on 15 January, 2017
എഴുത്തുകാരന്‍ കമല്‍ സി. ചവറയ്ക്കു നേര്‍ക്ക് ആക്രമണം
  കോഴിക്കോട്: എഴുത്തുകാരന്‍ കമല്‍ സി. ചവറയ്ക്കുനേര്‍ക്ക് ആക്രമണം. കോഴിക്കോട് കുന്നമംഗലത്തുവച്ച് കമല്‍ ആക്രമണത്തിനിരയാകുകയായിരുന്നു. കമലിനെ ആക്രമിച്ച മിഥുന്‍ എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തില്‍ ചെവിക്ക് പരിക്കേറ്റ കമല്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. 

നേരത്തെ, നോവലില്‍ ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത കമല്‍, കസ്റ്റഡിയില്‍നിന്നു വിട്ടയച്ചശേഷവും പോലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് വിവാദ പുസ്തകം കത്തിച്ചിരുന്നു. താന്‍ എഴുത്ത് നിര്‍ത്തുകയാണെന്നും കമല്‍ പ്രഖ്യാപിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക