Image

കേരള അസോസ്സിയേഷന്‍ ഓഫ് ഡാളസും ICEC യും സംയുക്തമായി ക്രിസ്തുമസ്-പുതുവത്സരം ആഘോഷിച്ചു.

അനശ്വരം മാമ്പള്ളി Published on 15 January, 2017
കേരള അസോസ്സിയേഷന്‍ ഓഫ് ഡാളസും ICEC യും സംയുക്തമായി ക്രിസ്തുമസ്-പുതുവത്സരം ആഘോഷിച്ചു.
കേരള അസോസ്സിയേഷന്‍ ഓഫ് ഡാളസും ICEC യും സംയുക്തമായി ക്രിസ്തുമസ്-പുതുവത്സരം ആഘോഷിക്കുകയുണ്ടായി. ജനുവരി 7 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗാര്‍ലന്റ് റോസ്ഹില്ലിലുള്ള സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്.

അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു സ്വാഗതം പറഞ്ഞ് പരിപാടിക്ക് തുടക്കം കുറിക്കുകയുണ്ടായി. ഹന മന്‍ജിത്ത് അമേരിക്കന്‍ നാഷ്ണല്‍ ഗാനവും, കരോള്‍ സാബു ആന്റ് സംഘം ഇന്ത്യന്‍ നാഷ്ണല്‍ ഗാനവും ആലപിക്കുകയുണ്ടായി. തുടര്‍ന്ന് മുഖ്യാതിഥിയായ ശ്രീമതി രമണി കുമാര്‍ 2017 പ്രതീക്ഷയുടെയും, പ്രത്യാശയുടെയും പുതുപുത്തന്‍ തീരുമാനങ്ങള്‍ എടുക്കുവാനുള്ള ഒരു സമയം ആയിരിക്കുകയാണെന്നും, ക്രിസ്തുദേവന്റെ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ മഹത്തായ സന്ദേശം നിലനിറുത്തേണ്ടതും, നിലനില്‍ക്കുന്നതുമാണ് എന്നും ക്രിസ്തുമസ്-പുതുവത്സര സന്ദേശത്തില്‍ പറയുകയുണ്ടായി.

തുടര്‍ന്ന് സ്റ്റാന്‍ലി ആന്റ് സംഘവും ക്രിസ്തുമസ്-പുതുവത്സര ഗാനങ്ങള്‍ ആലപിച്ചു. മീനു എലിസബത്ത് ഷാജിയുടെ വ്യത്യസ്തമാര്‍ന്ന മാര്‍ഗ്ഗംകളിയും, റിഥം ഓഫ് ഡാളസിന്റെ ഡാന്‍സും ഇന്‍ഫ്യൂസ്ഡ് ഡാളസിന്റെ ഡാന്‍സും കേരള അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സര പരിപാടിക്ക് തിളക്കം കൂട്ടുകയുണ്ടായി. തഥവസരത്തില്‍ അസോസിയേഷന്റെ സമ്മാനദാനം ഹരിദാസ് തങ്കപ്പന്‍ സമ്മാനിക്കുകയും, അസോസിയേഷന്‍ സംഘടിപ്പിച്ച മാത് സ് ആന്റ് സ്‌പെലിംഗ് ബീ കോംബറ്റീഷന്റെ സമ്മാനദാനം ഷിജു എബ്രഹാമും, സോണിയ തോമസും നിര്‍വഹിക്കുകയുണ്ടായി.

പരിപാടിയില്‍ പങ്കെടുത്ത കലാകാരന്‍മാരെയും, സദസില്‍ സന്നിദ്ധരായ ഡാളസ്-ഫോര്‍ത്ത് വെര്‍ത്ത് മേഖലയിലെ മലയാളി സമൂഹത്തിനും അസോസിയേഷന്‍ സെക്രട്ടറി റോയി കൊടുവത്ത് നന്ദി പറയുകയുണ്ടായി. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഡിന്നര്‍ നടക്കുകയുണ്ടായി. പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ആര്‍ട്‌സ് ഡയറക്ടര്‍ ജോണി സെബാസ്റ്റിയന്‍ ആയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക