Image

ഇന്ത്യയുടെ പ്രതിഷേധത്തെഗാന്ധി ചിത്രമുള്ള ചെരുപ്പിന്റെ വില്‍പ്പന ആമസോണ്‍ നിര്‍ത്തി

Published on 15 January, 2017
ഇന്ത്യയുടെ പ്രതിഷേധത്തെഗാന്ധി ചിത്രമുള്ള ചെരുപ്പിന്റെ വില്‍പ്പന ആമസോണ്‍ നിര്‍ത്തി
ന്യൂദല്‍ഹി: ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ രാഷ്ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരുപ്പിന്റെ വില്‍പ്പന ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ നിര്‍ത്തി'

 ആമസോണിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെതുടര്‍ന്നാണ്‌ ഉല്‍പ്പനം പിന്‍വലിച്ചത്‌.

ഇന്ത്യന്‍ വികാരത്തെ മാനിക്കണമെന്ന്‌ വാഷിംഗ്‌ടണിലെ ഇന്ത്യന്‍ എംബസി ആമസോണ്‍ യുഎസിനോട്‌ ആവശ്യപ്പെട്ടു. ഇന്ത്യയുടെ വികാരങ്ങളെ ആമസോണ്‍ മാനിക്കണമെന്ന്‌ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. 

ഇന്ത്യയുടെ പ്രതീകങ്ങളെയും ബിംബങ്ങളെയും അപമാനിക്കുന്നതില്‍നിന്ന്‌ അകന്നുനില്‍ക്കാന്‍ ആമസോണിന്‌ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. 

ഇത്തരം നീക്കങ്ങള്‍ കമ്പനിക്ക്‌ നാശമുണ്ടാക്കുമെന്നും ശക്തികാന്ത്‌ ദാസ്‌ ട്വിറ്ററില്‍വ്യക്തമാക്കിയിരുന്നു. 

 നേരത്തെ ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടി ആമസോണ്‍ നിര്‍മിച്ച്‌ വില്‍പന നടത്തിയ
തിനെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന്‌  ചവിട്ടി പിന്‍വലിച്ച്‌ മാപ്പ്‌ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക