Image

പശ്ചിമബംഗാളില്‍ തിക്കിലും തിരക്കിലും പെട്ട്‌ ആറു മരണം

Published on 15 January, 2017
പശ്ചിമബംഗാളില്‍ തിക്കിലും തിരക്കിലും പെട്ട്‌ ആറു മരണം
 കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തിക്കിലും തിരക്കിലും പെട്ട്‌ ആറു പേര്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്നും 129 കിലോമീറ്റര്‍ അകലെയുള്ള ഗംഗാ സാഗറിലാണ്‌ അപകടം നടന്നത്‌. 

മകര സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി ഗംഗയില്‍ മുങ്ങികുളിക്കാനെത്തിയവരാണ്‌ അപകടത്തില്‍പെട്ടത്‌. ഇത്തവണ പത്തു ലക്ഷത്തോളമാണ്‌ പേരാണ്‌ ഈ ചടങ്ങിനെത്തിയത്‌. എത്ര പേര്‍ മരിച്ചുവെന്നതിനെ കുറിച്ച്‌ ഇതുവരെ ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക