Image

പൂര്‍ണ ഗര്‍ഭിണിയെ ചുമലിലേറ്റി പോലീസുകാര്‍ മഞ്ഞിലൂടെ നടന്നത്‌ മൂന്ന്‌ മണിക്കൂര്‍

Published on 15 January, 2017
പൂര്‍ണ ഗര്‍ഭിണിയെ ചുമലിലേറ്റി  പോലീസുകാര്‍ മഞ്ഞിലൂടെ നടന്നത്‌  മൂന്ന്‌ മണിക്കൂര്‍

ഷിംല: പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ചുമലിലേറ്റി ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസുകാര്‍ മഞ്ഞിലൂടെ നടന്നു നീങ്ങിയത്‌ മൂന്ന്‌ മണിക്കൂര്‍. ഷിംല ജില്ലയിലെ ബോന്ദ്‌ ഗ്രാമത്തിലെ പൂര്‍ണ ഗര്‍ഭിണിയായ 23കാരി കാമിനിയെ ഗ്രാമത്തിലെ ആറ്‌ പോലീസുകാര്‍ ചേര്‍ന്നാണ്‌ കനത്ത മഞ്ഞ്‌ വീഴചയില്‍ ചുമലിലേറ്റി നടന്ന്‌ ആശുപത്രിയില്‍ എത്തിച്ചത്‌.

ഹിമാചലില്‍ മഞ്ഞ്‌ വീഴ്‌ച രൂക്ഷമായതിനെ തുടര്‍ന്ന്‌ ആമ്പുലന്‍സിന്‌ ഗ്രാമത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇതേ സമയം വിവരം അറിഞ്ഞ്‌ വീട്ടിലെത്തിയ ഗ്രാമത്തിലെ ഒരു പോലീസുകാരന്‍ തങ്ങള്‍ സഹായിക്കണോ എന്ന്‌ ആരാഞ്ഞു. തുടര്‍ന്ന്‌ പോലീസുകാരന്‍ സഹപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ആറ്‌ പോലീസുകാര്‍ ചേര്‍ന്ന്‌ കാമിനിയെ കട്ടിലില്‍ കിടത്തി എടുത്ത്‌കൊണ്ട്‌ പോകുകയായിരുന്നു

കനത്ത മഞ്ഞ്‌ വീഴ്‌ചയുള്ള പാതയിലൂടെ പത്ത്‌ കിലോമീറ്റര്‍ മൂന്ന്‌ മണിക്കൂര്‍ നടന്നാണ്‌ ഇവര്‍ കാമിനിയെ ആശുപത്രിയില്‍ എത്തിച്ചത്‌. ഇവരുടെ സഹായമില്ലാതിരുന്നെങ്കില്‍ കാമിനിയുടെ സ്ഥിതി വളരെയധികം മോശമായേനെ എന്നുംപോലീസുകാര്‍ക്ക്‌ തന്റെ അകമറിഞ്ഞ നന്ദി അറിയിക്കുന്നുവെന്നും കാമിനിയുടെ  അമ്മ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക