Image

സ്‌ത്രീധനം ഉപേക്ഷിച്ച്‌ യോഗേശ്വര്‍ ദത്ത്‌

Published on 15 January, 2017
സ്‌ത്രീധനം  ഉപേക്ഷിച്ച്‌ യോഗേശ്വര്‍ ദത്ത്‌
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌ വെങ്കലം നേടിയ ഗുസ്‌തി താരം യേഗേശ്വര്‍ ദത്ത്‌ മാതൃകപരമായ തീരുമാനത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നു. സ്‌ത്രീധനം ഉപേക്ഷിച്ചാണ്‌ യേഗേശ്വര്‍ മാതൃക വ്യക്‌തിത്വമായത്‌. 

സോനിപത്തില്‍ ശനിയാഴ്‌ച നടന്ന വിവാഹനിശ്ചയ ചടങ്ങിലാണ്‌ യോഗേശ്വര്‍ സ്‌ത്രീധനം വാങ്ങില്ലെന്ന്‌ പ്രഖ്യാപിച്ചത്‌. എന്നാല്‍ കീഴ്വഴക്കത്തിന്റെ പേരില്‍ ഒരു രൂപ നാണയം സ്‌ത്രീധനമായി യോഗേശ്വര്‍ സ്വീകരിച്ചു. ഹരിയാനയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ ജയ്‌ഭഗവാന്‍ ശര്‍മയുടെ മകള്‍ ശീതളാണ്‌ വധു. വിവാഹം ഇന്നു നടക്കും.

യോഗിയുടെ മാതൃക സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ്‌ നേടുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക