Image

കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: ആസ്പ്‌കോ ദമ്മാം ഫൈനലില്‍

Published on 16 January, 2017
കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി:  ആസ്പ്‌കോ  ദമ്മാം ഫൈനലില്‍
ജുബൈല്‍: നവയുഗം സാംസ്‌കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.പിള്ള പുരസ്‌കാരം 2016നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍,  ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ തീപാറിയ പോരാട്ടത്തില്‍ പോരാട്ടത്തിനൊടുവില്‍, കാസ്‌ക ദമ്മാം ടീമിനെ പരാജയപ്പെടുത്തി ആസ്പ്‌കോ  ദമ്മാം ഫൈനലില്‍ കടന്നു.

ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള, താലിഫ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ്‌ക്ലബ് സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞ കാണികളെ, ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍, മികച്ച പ്രകടനമാണ് രണ്ടു ടീമുകളും കാഴ്ച വെച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച് ആദ്യ രണ്ടു സെറ്റുകളും (2514, 2624 എന്ന സ്‌കോറില്‍) വിജയിച്ച ആസ്പ്‌കോ  ദമ്മാം ടീം വിജയം നേടുമെന്ന് തോന്നിയെങ്കിലും, മൂന്നാം സെറ്റ് (1925 എന്ന സ്‌കോറിന്) പിടിച്ചടക്കി കാസ്‌ക ദമ്മാം ടീം മത്സരത്തിലേക്ക് ശക്തമായി തിരികെ വന്നു.

നിര്‍ണ്ണായകമായ നാലാം സെറ്റില്‍ രണ്ടുടീമുകളും ഇഞ്ചോടിഞ്ച് പൊരുതി മുന്നേറിയപ്പോള്‍, മത്സരം ജുബൈലിലെ കായികപ്രേമികളെ  ആവേശക്കൊടുമുടിയില്‍ എത്തിച്ചു. ഒടുവില്‍ ശക്തമായി തിരിച്ചടിച്ച്  മികച്ച സെര്‍വ്വുകളും ബ്ലോക്കുകളും കാഴ്ച വെച്ച ആസ്പ്‌കോ  ദമ്മാം ടീം, നാലാം സെറ്റ് 2512 എന്ന സ്‌കോറിന് നേടി മത്സരവിജയികളാവുകയായിരുന്നു.

മാന്‍ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട ആസ്പ്‌കോ  ദമ്മാം ടീമിന്റെ അബു അഹമ്മദ് അഫ്‌നാന്  നവയുഗത്തിന്റെ ട്രോഫി ഡോ: സാദിക്ക് സമ്മാനിച്ചു. മുഹമ്മദ് അല്‍കാമറാനി, ആല ഇബ്രാഹിം എന്നീ റഫറിമാരാണ് കളി നിയന്ത്രിച്ചത്.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കിംസ് ഹോസ്പിറ്റലിലെ ഡോ:സാബു, നവയുഗം ജോയിന്റ് സെക്രെട്ടറി പുഷ്പകുമാര്‍, ബി.കെ.ദിനദേവ്, എഡ്വിന്‍ എന്നിവര്‍ മത്സരം ഫ്‌ലാഗ് ഓഫ് ചെയ്ത്, കളിക്കാരെ പരിചയപ്പെട്ടു.
നവയുഗം മുഖ്യരക്ഷാധികാരി ടി.സി.ഷാജി, പ്രവാസിനേതാക്കളായ .ആന്റണി, നൂഹ് പാപ്പിനിശ്ശേരി, റോയി  (ഓ.ഐ.സി.സി), സാബു മേലതില്‍ (തനിമ),  എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
 
മത്സരപരിപാടികള്‍ക്ക്  നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.എ.തങ്ങള്‍, കുടുംബവേദിസെക്രെട്ടറി എം.ജി.മനോജ്, സംഘാടകസമിതി കണ്‍വീനര്‍ ഷാഫി താനൂര്‍,  ഷെറിന്‍, ഗിരീഷ് ഇളയിടത്ത്, ബി.മോഹനന്‍ പിള്ള, കെ.പി.ഉണ്ണികൃഷ്ണന്‍, സന്‍ജു, വിജയധരന്‍പിള്ള  എന്നിവര്‍ നേതൃത്വം നല്‍കി.
 
ജനുവരി 20 വെള്ളിയാഴ്ച ഉമ്മല്‍ഷേക്കിലുള്ള സാദി ആഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ അലാദ് ജുബൈലും, ആസ്പ്‌കോ  ദമ്മാമും തമ്മില്‍ ഏറ്റുമുട്ടും. അതിനുശേഷം നടക്കുന്ന  ടൂര്‍ണമെന്റിന്റെ സമാപനച്ചടങ്ങില്‍ വെച്ച്  വിജയികള്‍ക്ക് 5001 റിയാലും ട്രോഫിയും, റണ്ണര്‍അപ്പിന്  2500 റിയാലും ട്രോഫിയും സമ്മാനിയ്ക്കും.

തുടര്‍ന്ന് 5 മണിയ്ക്ക് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ വച്ച് കെ.സി.പിള്ള പുരസ്‌കാരം 2016, പ്രശസ്തകവി വി.മധുസൂദനന്‍ നായര്‍ക്ക് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറി സത്യന്‍ മൊകേരി സമര്‍പ്പിയ്ക്കും. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖവ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങിനോടനുബന്ധിച്ച് പുസ്തക,ചിത്രപ്രദര്‍ശനം, ഗാനസന്ധ്യ എന്നിവ അരങ്ങേറും.


കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി:  ആസ്പ്‌കോ  ദമ്മാം ഫൈനലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക