Image

Muzik247 'ബഷീറിന്റെ പ്രേമലേഖനം'ത്തിലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Lohit Chandran Published on 16 January, 2017
Muzik247 'ബഷീറിന്റെ പ്രേമലേഖനം'ത്തിലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ  (മ്യൂസിക്‌247), 'ബഷീറിന്റെ പ്രേമലേഖനം' എന്ന റൊമാന്റിക്‌ കോമഡി ചിത്രത്തിലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു. `

പ്രണയമാണിത്‌` എന്ന്‌ തുടങ്ങുന്ന മധുരമായ ഈ സൂഫി ഗാനം ആര്‍. വേണുഗോപാലിന്റെ വരികള്‍ക്ക്‌ വിഷ്‌ണു മോഹന്‍ സിത്താരയാണ്‌ ഈണം പകര്‍ന്നിരിക്കുന്നത്‌. സച്ചിന്‍ രാജു, വിഷ്‌ണു മോഹന്‍ സിത്താര, ജോയേഷ്‌ ചക്രബൊര്‍ത്തി എന്നിവര്‍ ആലപിച്ചിരിക്കുന്നു.

ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ Muzik247 (മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=HaBx4D9TZ54

അനീഷ്‌ അന്‍വര്‍ സംവിധാനം നിര്‍വഹിച്ച 'ബഷീറിന്റെ പ്രേമലേഖനം'ത്തില്‍ പ്രശസ്‌ത നടിനടന്മാരായ മധുവും ഷീലയും വലിയൊരു ഇടവേളയ്‌ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഫര്‍ഹാന്‍ ഫാസിലും സന അല്‍താഫുമാണ്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

 ജോയ്‌ മാത്യു, അജു വര്‍ഗ്ഗീസ്‌, ആശ അരവിന്ദ്‌, കണാരന്‍ ഹരീഷ്‌, സുനില്‍ സുഖദ, മണികണ്‌ഠന്‍, ഷാനവാസ്‌, ശ്രീജിത്ത്‌ രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. ഷിനോദ്‌, ഷംഷീര്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌.

 ഛായാഗ്രഹണം സഞ്‌ജയ്‌ ഹാരിസും ചിത്രസംയോജനം രഞ്‌ജിത്ത്‌ ടച്ച്‌റിവറുമാണ്‌. Muzik247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. ഫോര്‍ട്ട്‌ എന്റര്‍ടൈന്‍മെന്റ്‌ (Fort Entertainment)ന്റെ ബാനറിലാണ്‌ ചിത്രം നിര്‍മിച്ചിട്ടുള്ളത്‌.


(മ്യൂസിക്‌247)നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ Muzik247 (മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247 (മ്യൂസിക്‌247)നാണ്‌. 

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.

Lohit Chandran

Mobile number: +918111952266 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക