Image

ഇംഗ്ലീഷ് സ്റ്റാറ്റസിന് വീണ്ടും ട്രോള്‍, മറുപടിയുമായി പൃഥ്വി

Published on 16 January, 2017
ഇംഗ്ലീഷ് സ്റ്റാറ്റസിന് വീണ്ടും ട്രോള്‍, മറുപടിയുമായി പൃഥ്വി


മലയാള താരങ്ങള്‍ക്കിടയില്‍ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പാഠവം ഏവര്‍ക്കും അറിയാവുന്നതാണ്. താരം ഒരു സ്റ്റാറ്റസ് ഇട്ടാല്‍ തന്നെ അത് വായിക്കാന്‍ കൈയില്‍ ഡിക്ഷനറി ഉണ്ടെങ്കിലേ സാധിക്കൂ എന്ന് പലരും പറയാറുണ്ട്. ഇംഗ്ലീഷില്‍ സ്റ്റാറ്റസ് അപ്‌ഡേഷന്‍ നടത്തുന്ന പൃഥ്വിയെ കളിയാക്കി നിരവധി ട്രോളുകളും സജീവമാണ്.

കഴിഞ്ഞ ദിവസം പൃഥ്വി എഴുതിയ ഒരു ഇംഗ്ലീഷ് പോസ്റ്റ് മലയാളത്തില്‍ തര്‍ജിമ ചെയ്ത് ട്രോള്‍ പോസ്റ്റ് ആക്കിയിരുന്നു. അത് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. നടന്‍ പൃഥ്വിരാജും ഈ ട്രോള്‍ കാണുവാനിടയായി. സെവന്‍ത് ഡേയുടെ തിരക്കഥാകൃത്തായ അഖില്‍ പോള്‍ ആണ് പൃഥ്വിയ്ക്ക് വാട്‌സാപിലൂടെ ഈ ട്രോള്‍ അയച്ചുകൊടുത്തത്. തിരിച്ചൊരു പൊട്ടിച്ചിരിയായിരുന്നു പൃഥ്വിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക