Image

ജെല്ലിക്കെട്ടിന് ഞാന്‍ ഒരിക്കലും എതിരല്ല;തന്റെ പേര് ചിലര്‍ മനപൂര്‍വം വലിച്ചിഴക്കുകയാണ്:തൃഷ

Published on 16 January, 2017
ജെല്ലിക്കെട്ടിന് ഞാന്‍ ഒരിക്കലും എതിരല്ല;തന്റെ പേര് ചിലര്‍ മനപൂര്‍വം വലിച്ചിഴക്കുകയാണ്:തൃഷ


ജെല്ലിക്കെട്ട് വിവാദത്തില്‍ തന്റെ പേര് ചിലര്‍ മനപൂര്‍വം വലിച്ചിഴക്കുകയാണെന്ന് നടി തൃഷ. വിഷയത്തിലുള്ള തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ജെല്ലിക്കെട്ടിന് ഞാന്‍ ഒരിക്കലും എതിരല്ല. എന്നാല്‍ തന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് നടി കുറ്റപ്പെടുത്തി.

തമിഴ്‌നാട്ടില്‍ ജനിച്ചതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. തമിഴ് ജനതയേയും തമിഴ് സംസ്‌കാരത്തേയും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. തമിഴ്ജനതയുടെ വികാരത്തെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നെ ഞാനാക്കിയത് തമിഴ് ജനതയാണ്. എന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചവരാണ് അവര്‍. എന്നാല്‍ ചിലയാളുകള്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ അങ്ങേയറ്റം വിഷമമുണ്ട്. ചില ഗൂഡതാത്പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് താന്‍ മനസിലാക്കുന്നതായും തൃഷ വ്യക്തമാക്കി.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് തന്റെ പേരില്‍ ചില ട്വീറ്റുകള്‍ എഴുതുകയായിരുന്നു. തമിഴ്ജനതയെ എനിക്കെതിരാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ താന്‍ വിലമതിക്കുന്ന തമിഴ് പ്രേക്ഷകര്‍ തന്നെ അവിശ്വസിക്കില്ലെന്ന ഉറപ്പ് തനിക്കുണ്ടെന്നും തൃഷ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക