Image

ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളും സില്‍വര്‍ ജൂബിലി ആഘോഷവും കൊണ്ടാടി

ജീമോന്‍ റാന്നി Published on 16 January, 2017
ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളും സില്‍വര്‍ ജൂബിലി ആഘോഷവും കൊണ്ടാടി
സ്‌തേഫാതോസ് സഹദായുടെ താമത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈയാണ്ടത്തെ പെരുന്നാളും പള്ളി സ്ഥാപിച്ചതിന്റെ 25-ാം വാര്‍ഷികവും ജനുവരി മാസം 5, 6, 7, 8 (വ്യാഴം, വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്തി ആദരപൂര്‍വ്വം കൊണ്ടാടി.

ജനുവരി 5 ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് സൗത്ത് - വെസ്റ്റ് സയോസിസ് ഓഫ് അമേരിക്ക ഭദ്രാസതാധിപന്‍ അലക്‌സിയോസ്മാര്‍ യൗസേബിയോസ് മെത്രാ പോലീത്താ കൊടി ഉയര്‍ത്തി പെരുന്നാളിന് തുടക്കം കുറിച്ചു. തുടര്‍ന്ന് തിരുമേനിയുടെ നേതൃത്വത്തില്‍ ദതഹാ ശുശ്രൂഷയും വി. കുര്‍ബ്ബാനയും നടന്നു. റവ. ഫാ. ഡോ. സി. ഓ. വര്‍ഗ്ഗീസ്, റവ. ഫാ. ജോണ്‍ ഗീവര്‍ഗ്ഗീസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

6 ന് വൈകിട്ട് സന്ധ്യാ നമസ്‌ക്കാരത്തെ തുടര്‍ന്ന് മാത്യൂസ് ജോര്‍ജ്ജ്, റൂണോ വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കിയ 'ഫാമിലി നൈറ്റ്' എന്റര്‍റ്റൈന്‍മെന്റ് പ്രോഗ്രാം നടത്തപ്പെട്ടു. പ്രോഗ്രാമിന് സുജിത് സാമുവേല്‍ എം ഡിയായും വിവിധ കലാ പരിപാടികള്‍ക്ക് അതിതാ ജോര്‍ജ്ജ് കോറിയോഗ്രാഫിയും ചെയ്തു.

7 ന് വൈകിട്ട് സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന് സില്‍വര്‍ ജൂബിലി ആഘോഷവും നടത്തപ്പെട്ടു. ജൂബിലി ആഘോഷ പരിപാടികള്‍ക്ക് അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലിത്താ മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി റവ. ഫാ. ജോര്‍ജ്ജ് കുര്യന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍, വെരി. റവ. ഫാ. അജു പാല കോറെപ്പിസ്‌ക്കോപ്പാ, റവ. ഫാ. ഡോ. സി. ഓ. വര്‍ഗ്ഗീസ്, റവ. ഫാ. പി. എം. ചെറിയാന്‍, റവ. ഫാ. രാജേഷ് കെ ജോണ്‍, റവ. ഫാ. ഐസക് ബി പ്രകാശ്, ചാര്‍ളി വര്‍ഗ്ഗീസ് പടനിലം, തോമസ് പള്ളിക്കല്‍, അനിഷ് ഏബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റവ. ഫാ. ഉമ്മന്‍ മാത്യൂ. റവ. ഫാ. ജോണ്‍ ഗീവര്‍ഗ്ഗീസ് എന്നിവരും സദസ്സില്‍ സന്നിഹിതരായിരുന്നു. മാത്യു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ചടങ്ങില്‍ ഗാനങ്ങള്‍ ആലപിച്ചു. ജയ്‌സണ്‍ വര്‍ഗ്ഗീസ് തയ്യാറാക്കിയ ഇടവകയുടെ ഫൗണ്ടിംഗ് മെംമ്പേഴ്‌സിന്റെ ചിത്രങ്ങള്‍ അടങ്ങിയ സ്ലൈഡ് ഷോ മനോഹര ദൃശ്യമായിരുന്നു.

ജൂബിലി പ്രമാണിച്ചുള്ള ചാരിറ്റി പ്രൊജക്ടായ കേരളത്തിലെ ഒരു തിര്‍ദൂതന് ഭവനം നിര്‍മ്മിച്ചു കൊടുക്കുന്നതിന്റെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയതായി മാനേജിംഗ് കമ്മിറ്റി അറിയിച്ചു.

8 ന് ഞായറാഴ്ച രാവിലെ പ്രഭാത നമസ്‌ക്കാരവും വി. കുര്‍ബ്ബാനയും നടത്തപ്പെട്ടു. അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് റാസയും ആശിര്‍വാദവും നടത്തപ്പെട്ടു. ശേഷം സ്‌നേഹവിരുന്നിനെ തുടര്‍ന്ന് കൊടിയിറക്കിയതോട് കൂടി ഈയാണ്ടത്തെ പെരുന്നാള്‍ സമംഗളം പര്യവസാനിച്ചു.

പെരുന്നാളിനും ജൂബിലി ആഘോഷങ്ങള്‍ക്കും ഇടവക വികാരി ജോര്‍ജ് കുര്യന്‍, ട്രസ്റ്റി ഫിലിപ്പ് ഫിലിപ്പോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി. 

സെക്രട്ടറി മാത്യൂസ് ഫിലിപ്പ് അറിയിച്ചതാണീ വാര്‍ത്ത


ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളും സില്‍വര്‍ ജൂബിലി ആഘോഷവും കൊണ്ടാടിഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളും സില്‍വര്‍ ജൂബിലി ആഘോഷവും കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക