Image

ജിഎസ്‌ടി ജൂലൈയില്‍

Published on 17 January, 2017
ജിഎസ്‌ടി ജൂലൈയില്‍

ന്യൂദല്‍ഹി: ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്‌ടി) നടപ്പാക്കുന്നതു സംബന്ധിച്ച പ്രധാന വ്യവസ്ഥകളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സമവായത്തിലെത്തി. ഈ വര്‍ഷം ജൂലൈ ഒന്ന്‌ മുതല്‍ മുതല്‍ ജിഎസ്‌ടി നടപ്പാക്കാന്‍ സാധിക്കുമെന്ന്‌്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു.

ഇന്നലെ നടന്ന ഒന്‍പതാമത്‌ ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിലാണ്‌ നിര്‍ണായക വിഷയങ്ങളില്‍ തീരുമാനത്തിലെത്തിയത്‌. ഏറെ തര്‍ക്കത്തിന്‌ വഴിതെളിച്ച ഒന്നരകോടി രൂപ വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്നുള്ള നികുതി പിരിവ്‌ സംബന്ധിച്ചും ധാരണയിലെത്തി. 

ഒന്നരകോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ളവരില്‍ നിന്നുള്ള നികുതിയുടെ 90 ശതമാനം സംസ്ഥാനങ്ങളും 10 ശതമാനം കേന്ദ്രവും പങ്കിടും.

 ഇക്കാര്യത്തിലെ ഏതു സാമ്പത്തികകാര്യ തീരുമാനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമുണ്ടായിരിക്കുമെന്ന്‌ കേന്ദ്രം അറിയിച്ചിട്ടുണ്ട്‌. ഈ മേഖലയിലെ നികുതി പിരിക്കാനുള്ള പൂര്‍ണമായ അധികാരം സംസ്ഥാനങ്ങള്‍ക്കു വേണമെന്ന്‌ കേരളവും പശ്ചിമബംഗാളും ആവശ്യപ്പെടുന്നുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക