Image

ദേശീയപാത 45 മീറ്റര്‍ തന്നെ; മുഖ്യമന്ത്രി

Published on 17 January, 2017
ദേശീയപാത 45 മീറ്റര്‍ തന്നെ;  മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതാ വികസനംം 45 മീറ്റര്‍ വീതിയില്‍ തന്നെ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു. റോഡ്‌ വീതി കൂട്ടുമ്പോള്‍ ചിലര്‍ക്ക്‌ വീടും ജീവിത മാര്‍ഗവും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുമെങ്കിലും അവര്‍ക്ക്‌ ആകര്‍ഷകമായ പുനരധിവാസ പാക്കേജ്‌ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൈക്കൊണ്ട അടിയന്തിര നടപടികളിലൂടെ ദേശീയപാതാ വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ്‌, അലൈന്‍മെന്റ്‌ തീരുമാനിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക