Image

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ടിയും കോണ്‍ഗ്രസും സഖ്യത്തിലേക്ക്‌

Published on 17 January, 2017
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ടിയും കോണ്‍ഗ്രസും സഖ്യത്തിലേക്ക്‌


ലഖ്‌നൌ: ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ നയിക്കുന്ന സമാജ്‌വാദി പാര്‍ടിയും കോണ്‍ഗ്രസും സഖ്യത്തിലേക്ക്‌. സഖ്യം നാളെ പ്രഖ്യാപിച്ചേക്കും. 100 സീറ്റുകള്‍ കോണ്‍ഗ്രസിന്‌ വിട്ടുനല്‍കാനാണ്‌ സമാജ്‌വാദി പാര്‍ടിയുടെ തീരുമാനം.

ആറുമാസങ്ങള്‍ക്കുമുന്നേ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അഖിലേഷ്‌ യാദവും തമ്മില്‍ ഇതേകുറിച്ച്‌ ചര്‍ച്ചകള്‍ നടന്നതായി പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സഖ്യം ഇരുപാര്‍ടികള്‍ക്കും ഗുണകരമാകുമെന്നാണ്‌ വിലയിരുത്തല്‍. നിലവില്‍ 404 അംഗ നിയമസഭയില്‍ സമാജ്‌ വാദി പാര്‍ടിക്ക്‌ 229 അംഗങ്ങളും കോണ്‍ഗ്രസിന്‌ 29 അംഗങ്ങളുമാണുള്ളത്‌.

അതേസമയം സമാജ്‌വാദി പാര്‍ടിയില്‍ പിളര്‍പ്പ്‌ പൂര്‍ണമായതായും അിലേഷിനെതിരെ മല്‍സരിച്ചേക്കുമെന്നും മുലായം സിങ്യാദവ്‌ ഇന്നലെ സൂചന നല്‍കിയിരുന്നു. ഇരുപക്ഷവും സൈക്കില്‍ ചിഹ്നത്തിനായി നടത്തിയ പോരാട്ടത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അഖിലേഷിനാണ്‌ ചിഹ്നമനുവദിച്ചത്‌. 

 

ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച്‌ എട്ടുവരെ ഏഴുഘട്ടമായാണ്‌ യുപി തെരഞ്ഞെടുപ്പ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക