Image

കോട്ടയത്ത്‌ ഹര്‍ത്താലില്‍ അക്രമം

Published on 17 January, 2017
കോട്ടയത്ത്‌ ഹര്‍ത്താലില്‍ അക്രമം


കോട്ടയം:ചേരമ സാംബവ ഡെവലപ്‌മെന്റ്‌ സൊസൈറ്റികോട്ടയത്ത്‌ നടത്തുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമം.കെഎസ്‌ആര്‍ടി.സി ബസുകള്‍ക്ക്‌ നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന്‌ സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നതായി അധികൃതര്‍ അറിയിച്ചു.

പോലീസ്‌ സംരക്ഷണത്തില്‍ കെഎസ്‌ആര്‍ടിസി ഭാഗീകമായി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്‌. എന്നാല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌.
സി.എസ്‌.ഡി.എസ്‌. ശക്തികേന്ദ്രമായ ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളിലും നഗരത്തിലും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്‌.

എംജി സര്‍വകലാശാലയില്‍ ദളിത്‌ വിദ്യാര്‍ഥിയെ മര്‍ദിച്ചതും അധ്യാപികയോട്‌ മോശമായി പെരുമാറിയതും മറ്റും ചൂണ്ടിക്കാട്ടിയാണ്‌ സിഎസ്‌ഡിഎസ്‌ ഹര്‍ത്താല്‍ നടത്തുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക