Image

അഞ്ചാം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ച ധരംപാല്‍ ഗുലാട്ടിക്ക്‌ 94 വയസ്സില്‍ വാര്‍ഷിക വരുമാനം 21 കോടി

Published on 17 January, 2017
അഞ്ചാം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ച ധരംപാല്‍ ഗുലാട്ടിക്ക്‌ 94 വയസ്സില്‍  വാര്‍ഷിക വരുമാനം 21 കോടി

മുംബൈ: അഞ്ചാം ക്ലാസ്സില്‍ തോറ്റപ്പോള്‍ പഠനം ഉപേക്ഷിച്ച ധരംപാല്‍ ഗുലാട്ടിക്കു  94ാം വയസ്സില്‍ വാര്‍ഷിക വരുമാനം 21 കോടി രൂപയാണ്‌. ഇന്ത്യയിലെ ഗൃഹോപയോഗ ഉല്‍പ്പന്ന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന വ്യക്തിയും എം.ഡി.എച്ച്‌ മസാല കമ്പനിയുടെ സി.ഇ.ഒയായ ഇദ്ദേഹമാണ്‌.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 21 കോടിയില്‍ അധികം രൂപയായിരുന്നു ധരംപാല്‍ സമ്പാദിച്ചത്‌. ഇദ്ദേഹത്തിന്റെ കമ്പനിയുടെ വാര്‍ഷിക വരുമാനം 924 കോടി രൂപയും ലാഭം 213 കോടി രൂപയുമാണ്‌. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 ശതമാനം വളര്‍ച്ചയാണ്‌ കമ്പനി കൈവരിച്ചിരിക്കുന്നത്‌.
മഹാഷിയാന്‍ ഡി ഹട്ടി (എം.ഡി.എച്ച്‌) എന്ന കമ്പനിയുടെ സി.ഇ.ഒ മാത്രമല്ല തൊണ്ണൂറ്റി നാലുകാരനായ ധരംപാല്‍ കമ്പനിയുടെ പരസ്യങ്ങളില്‍ മുഖം കാണിക്കുന്ന മോഡലും ഇദ്ദേഹം തന്നെയാണ്‌.

തന്റെ പിതാവ്‌ ആരംഭിച്ച ചെറിയ വ്യവസായസ്ഥാപനത്തെ 15 വ്യവസായശാലകളും 1000 ഡീലര്‍മാരുമുള്ള വലിയ സംരംഭമായി ദാദാജിയെന്നറിയപ്പെടുന്ന ധരംപാല്‍ മാറ്റിക്കഴിഞ്ഞു. ഉല്‍പ്പന്നങ്ങള്‍ നൂറിലധികം രാജ്യങ്ങളിലേക്കാണ്‌ എം.ഡി.എച്ചില്‍ നിന്ന്‌ കയറ്റുമതി ചെയ്യപ്പെടുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക