Image

ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്‌

Published on 17 January, 2017
ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്‌
ചെന്നൈ: അന്തരിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്‌. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌  മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ, രാഷ്ട്രീയത്തില്‍ സജീവമാകുന്ന കാര്യം പ്രഖ്യാപിച്ചത്‌.

 ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന്‌ പുതിയ പാര്‍ട്ടിയുടെ പേര്‌ അടക്കമുള്ള നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന്‌ ദീപ അറിയിച്ചു.

ജയലളിതയുടെ സ്ഥാനത്തേക്ക്‌ മറ്റൊരാള്‍ വരുന്നത്‌ തനിക്ക്‌ അംഗീകരിക്കാനാവില്ലെന്ന്‌ ദീപ പറഞ്ഞു. തന്നെ താഴ്‌ത്തിക്കെട്ടാന്‍ ചിലര്‍ നിരവധി കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്‌. 

അതിന്റെ യഥാര്‍ത്ഥവശം ജനങ്ങള്‍ക്കറിയില്ല. രണ്ടു വഴിയാണ്‌ തനിക്ക്‌ മുന്നിലുള്ളത്‌, ഒന്നെങ്കില്‍ എഎഎഡിഎംകെ, അല്ലെങ്കില്‍ പുതിയ പാര്‍ട്ടി.

ദീപയുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ബോര്‍ഡുകള്‍ ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളി
ലും ഉയര്‍ന്നിട്ടുണ്ട്‌. ജയലളിതയുടെ അതേ മാതൃകയിലാണ്‌ ദീപയുടെ 
വസ്‌ത്രധാരണവും തലമുടി ചീകിയിരിക്കുന്നതും കൈവീശലും . റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തന്റെ രാഷ്ട്രീയ പ്രവേശനം ആര്‍ക്കും ഒരിക്കലും തടയാനാവില്ലെന്ന്‌ ജയലളിതയുടെ മരണത്തിന്‌ ശേഷം ദീപ പറഞ്ഞിരുന്നു.ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളാ
 42 വയസുകാരി ദീപ ലണ്ടനില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക