Image

ക്രിസ്‌ത്യന്‍ മാനെജ്‌മെന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

Published on 17 January, 2017
ക്രിസ്‌ത്യന്‍ മാനെജ്‌മെന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിസ്‌ത്യന്‍ സ്വാശ്രയ മാനെജ്‌മെന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസ കച്ചവടത്തോട്‌ പുറംതിരിഞ്ഞു നിന്നവരായിരുന്നു ക്രിസ്‌ത്യന്‍ മാനെജ്‌മെന്റുകളെന്നും എന്നാല്‍ പുതിയ കാലത്തെ പ്രവണതകള്‍ അവരെയും ബാധിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇന്ന്‌ അവരും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണ്‌. അപൂര്‍വം ക്രൈസ്‌തവ മാനെജ്‌മെന്റുകള്‍ മാത്രമാണ്‌ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

 തലശേരി വിമല്‍ജ്യോതി എന്‍ജിനീയറിങ്‌ കോളെജിന്റെ സംരക്ഷണം ഉറപ്പു വരുത്തുമെന്ന്‌ പ്രഖ്യാപിച്ച്‌ തലശേരി അതിരൂപത കഴിഞ്ഞ ദിവസം ഇടയലേഖനം പുറത്തിറക്കിയതിന്‌ പിന്നാലെയാണ്‌ ക്രൈസ്‌തവ മാനെജ്‌മെന്റുകളെ വിമര്‍ശിച്ച്‌ പിണറായി വിജയന്‍ രംഗത്തെത്തിയത്‌.

വിദ്യാഭ്യാസത്തിന്‌ പണക്കൊഴുപ്പ്‌ മാനദണ്ഡമാകരുത്‌. സ്വാശ്രയമേഖലയില്‍ കൊളളയും ക്രമക്കേടുമാണ്‌ നടക്കുന്നതെന്നും ലാഭക്കണ്ണോടെയാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക