Image

യുപി നിയമസഭാ തെരഞ്ഞെടുപ്പ്‌വിജ്ഞാപനമായി: നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 24

Published on 17 January, 2017
യുപി നിയമസഭാ തെരഞ്ഞെടുപ്പ്‌വിജ്ഞാപനമായി: നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 24
  ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറപ്പെടുവിച്ചു. ഇതോടെ ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന നടപടികള്‍ക്ക്‌ ചൊവ്വാഴ്‌ച മുതല്‍ തുടക്കമായി. ആദ്യ ഘട്ടത്തില്‍ പശ്ചിമ ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളാണ്‌ പോളിംഗ്‌ ബൂത്തിലെത്തുക. 

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജനുവരി 24 ആണ്‌. ജനുവരി 27 വരെ നോമിനേഷന്‍ പിന്‍വലിക്കാം. ഫെബ്രുവരി പതിനൊന്നിനാണ്‌ യുപിയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ്‌ നടക്കുന്നത്‌. ഫെബ്രുവരി പതിനൊന്ന്‌ മുതല്‍ മാര്‍ച്ച്‌ എട്ട്‌ വരെ ഏഴ്‌ ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക