Image

പ്രവാസികളെ സുഖിപ്പിക്കാനായി ഒരു പ്രവാസിദിനം കൂടി (ജോയ് ഇട്ടന്‍)

Published on 17 January, 2017
പ്രവാസികളെ സുഖിപ്പിക്കാനായി ഒരു പ്രവാസിദിനം കൂടി (ജോയ് ഇട്ടന്‍)
പ്രതിവര്‍ഷം 61 ബില്യണ്‍ ഡോളര്‍ പ്രവാസികള്‍ ഇന്ത്യക്കു സമ്പാദിച്ചു നല്‍കുന്നു എന്നാണ് ഔദ്യോഗിക കണക്ക്.എന്നാല്‍ ഇത്രയും പണം ഇന്ത്യക്കു നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ ക്ഷേമപദ്ധതികളെ സംബന്ധിച്ചോ ഒന്നും പ്രതിബാധിക്കാതെ ഒരു പ്രവാസി ദിനം കുടി കഴിഞ്ഞു പോയി .പ്രധാന മന്ത്രി ഉത്ഘാടകനായ ഈ ദിനം ഇപ്പോള്‍ ഒരു വഴിപാടുപോലെയാണ് ഇപ്പോള്‍ നടക്കുന്നത്.

കള്ളപ്പണത്തിനെതിരേയുള്ള കേന്ദ്രസര്‍ക്കാര്‍ പോരാട്ടത്തെ പ്രവാസികള്‍ തുണച്ചുവെന്നാണ് പ്രവാസി ഭാരതീയ ദിവസ് ബംഗളൂരുവില്‍ ഉദ്ഘാടനംചെയ്തു പ്രധാനമന്ത്രി പറഞ്ഞത്.ഇതിന് ഉപോല്‍ബലമായ വസ്തുതകളൊന്നും നിരത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല എന്ന് മാത്രമല്ല നിരവധി വാഗ്ദാനങ്ങള്‍ തന്റെ പ്രസംഗത്തിലുടനീളം അദ്ദേഹം നല്‍കുകയും ചെയ്തു.

ആകെക്കൂടി അദ്ദേഹം നല്‍കിയത് പി.ഐ.ഒ കാര്‍ഡുകളുള്ള പ്രവാസികള്‍ അവ ഒ.സി.ഐ കാര്‍ഡുകളാക്കി മാറ്റണമെന്നും ഇതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടിയിട്ടുമുണ്ടെന്നാണ്. ഇന്ത്യയുടെ വികസനത്തിനായാണു പ്രവാസികള്‍ ശ്രദ്ധിക്കേണ്ടതെന്നും വിദേശനിക്ഷേപത്തില്‍ ഉപരിയായി ഇന്ത്യയെ വികസിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നു.
പ്രസംഗത്തിലൊരിടത്തും കോടീശ്വരന്മാരല്ലാത്ത പ്രവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളെക്കുറിച്ചോ സ്വന്തംനാട്ടില്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരസ്കാരങ്ങളെക്കുറിച്ചോ അദ്ദേഹം ഒരു വാക്കുപോലും പറഞ്ഞില്ല.

സാധാരണ ഇന്ത്യക്കാര്‍ അധികവും ജോലിചെയ്യുന്നതു ഗള്‍ഫ് മേഖലയിലാണ്. നിരവധി പ്രശ്‌നങ്ങളാണ് അവരെ അലട്ടിക്കൊണ്ടിരിക്കുന്നത്. ഒന്നിനുപോലും പ്രധാനമന്ത്രിയില്‍നിന്നു പരിഹാരംവന്നില്ല. ഗള്‍ഫ് മേഖല അതിവേഗം സ്വദേശിവല്‍കരണത്തിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം കേന്ദ്രസര്‍ക്കാര്‍ കാണാതെപോകരുത്.അത് മറ്റു രാജ്യങ്ങളെയും ബാധിക്കും എന്നത് ഉറപ്പാണ്.നിരവധി ഇന്ത്യക്കാരാണു തൊഴില്‍ നഷ്ടപ്പെട്ടു അനുദിനമെന്നോണം ഗള്‍ഫില്‍നിന്നു മടങ്ങിക്കൊണ്ടിരിക്കുന്നത്. ഇവരുടെ പുനരധിവാസത്തിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതിനോ സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനോ സര്‍ക്കാരിന്റെ പക്കല്‍ ഒരു പരിപാടിയുമില്ല.
വിദേശത്തു ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ക്കാവശ്യമായ പരിശീലനം നല്‍കും. അതിനായി പ്രവാസി കൗശല്‍ വികാസ് യോജന പദ്ധതി ആരംഭിക്കുമെന്നാണു പ്രധാനമായും അദ്ദേഹം പറഞ്ഞത്. പ്രതിവര്‍ഷം 61 ബില്യണ്‍ ഡോളര്‍ ഇന്ത്യക്കു നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ ക്ഷേമപദ്ധതികളെ സംബന്ധിച്ചോ പുനരധിവാസപദ്ധതികളെക്കുറിച്ചോ അദ്ദേഹം സ്പര്‍ശിച്ചതേയില്ല.

രോഗികളായി മടങ്ങിയെത്തുന്നവര്‍ക്കു സൗജന്യചികിത്സാ പദ്ധതികളെക്കുറിച്ചോ അവരുടെ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തെക്കുറിച്ചോ അവശരായ പ്രവാസികള്‍ക്കു നല്‍കേണ്ട പെന്‍ഷന്‍പദ്ധതിയെക്കുറിച്ചോ ഒന്നും പറയാതെ അവസാനിപ്പിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം അതിനാല്‍ തന്നെ പ്രവാസി ഇന്ത്യക്കാരില്‍ വലിയ മതിപ്പൊന്നും സൃഷ്ടിച്ചിട്ടില്ല.

ജയിലുകളില്‍ കുടുങ്ങുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ എം.പിമാര്‍ മുഖേന മുറവിളി ഉയരുമ്പോള്‍ മാത്രമാണ് ഇന്ത്യന്‍ എംബസികള്‍ ഉണരുക. ഇതര രാജ്യങ്ങളിലെ എംബസികള്‍ അവരുടെ നാട്ടുകാരുടെ സുരക്ഷാകാര്യങ്ങളില്‍ ബദ്ധശ്രദ്ധരാണെന്നതുപോലും നമ്മുടെ എംബസികള്‍ ഗൗനിക്കുന്നില്ല. തൊഴിലും ആരോഗ്യവും നഷ്ടപ്പെട്ടു നിരാശ്രയരായി മടങ്ങുന്നപ്രവാസി മലയാളികളോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അനുവര്‍ത്തിക്കുന്ന അവഗണന മാറാതെ പ്രവാസി ഭാരതീയദിനങ്ങള്‍ ആഘോഷിക്കുന്നതു കൊണ്ടെന്തു പ്രയോജനം.

കറവപ്പശുക്കളെപ്പോലെയാണു സര്‍ക്കാരുകള്‍ പ്രവാസികളെ കാണുന്നത്. അവര്‍ക്ക് അര്‍ഹതപ്പെട്ട വോട്ടവകാശംപോലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. മടങ്ങിവന്ന പ്രവാസികള്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോഴോ വീടുവയ്ക്കാന്‍ തുനിയുമ്പോഴോ ഇടംകോലിടാന്‍ നൂറുകൂട്ടം കാരണങ്ങളാണ് ഉദ്യോഗസ്ഥര്‍ നിരത്താറ്. അത് അവര്‍ക്കു കൈക്കൂലികിട്ടാനുള്ള തന്ത്രവുമാണ്. പ്രവാസികള്‍ പണത്തിന്റെ കലവറയാണെന്ന ധാരണയില്‍ അവരെ പിഴിയുന്നതിനപ്പുറം ആര്‍ദ്രമായ സമീപനം ഒരു മേഖലയില്‍നിന്നും അവര്‍ക്കു ലഭിക്കുന്നില്ല.
സത്യത്തില്‍ പ്രവാസികളെ സുഖിപ്പിക്കാനായി ഒരു പ്രവാസിദിനം കൂടി കടന്നുപോയി എന്നതിലപ്പുറം പതിനാലാം പ്രവാസി ഭാരതീയ ദിവസ് കൊണ്ട് ഒന്നും സംഭവിച്ചില്ല.
പ്രവാസികളെ സുഖിപ്പിക്കാനായി ഒരു പ്രവാസിദിനം കൂടി (ജോയ് ഇട്ടന്‍)
Join WhatsApp News
Vyanakkaran 2017-01-17 11:36:58
You are right- BJP is doing wrong things. Situation is very bad. But UPA and the congress also was doing very bad things. During congress rule also same thing " Pravasi Sukippikkal", they also did . Under Congress rule at nthe center and in Kerala all the same kind of corruption and cheating of pravasis. One time there were 7 Kerala central congress minsters. What they did for pravasis? Nothing. We had a usless pravasi Minister under congress rule. Same kind of corruption and mismanagement tthey BJP is doing. So you are not eligible to throw stones on BJP. Still you people are giving receptions to congress people here in USA and carry them to your shoulders, especially people like Oomman Chandy, Murali, Chennithala etc. But there is a some better people like V M Suhdheeran, A K antony, Vd satheesan, etc. First get rid off people like Oomman, Mulrali, chennithala,Ravi etc. Bring VT Belram, PC Vishunath, deen kuriakose etc. 
vincent emmanuel 2017-01-18 04:02:12
I recently went to India. Nedumbassery airport operates excellently.The immigration cleared as we were in USA. When we came back, i came thru bombay on a flight to dubai. Immigration in Bombay is torture. Rude officers,lazy staff makes it hours to get thru their lines.After all,these people are going to Dubai to work and bring the money home. Why do we need to make this a torture.We all have  pravasi officials and functions. what a joke these things are.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക