Image

പരസ്പര സംവാദത്തിലൂടെ മുന്നോട്ട് പോകണമെന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി

Published on 17 January, 2017
പരസ്പര സംവാദത്തിലൂടെ  മുന്നോട്ട് പോകണമെന്നു  മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ സ്വഭാവം അറിയില്ലെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
വിദ്യാഭ്യാസ മേഖലയില്‍ സഭകള്‍ക്കും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കുമുള്ള സ്ഥാനം നിഷേധിക്കാനാവില്ല. വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞ് നിന്ന ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും ഇപ്പോള്‍ കച്ചവടത്തിന്റെ ഭാഗമായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ കോളജുകളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അവയെ നിയന്ത്രിക്കാന്‍ നിയമമുണ്ടെല്ലോയെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി.
സാശ്രയ കോളേജുകളുടെ നയരൂപീകരണത്തിലും കോളേജുകളുടെ നടത്തിപ്പിലും പരസ്പര സംവാദത്തിലൂടെ തീരുമാനമെടുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക