Image

മുലായം സിംഗിനെ സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടി അഖിലേഷ്‌

Published on 17 January, 2017
മുലായം സിംഗിനെ സന്ദര്‍ശിച്ച്‌  അനുഗ്രഹം തേടി അഖിലേഷ്‌
 ന്യൂഡല്‍ഹി: പാര്‍ട്ടി ചിഹ്നവും പ്രസിഡന്റു പദവിയും ഉറപ്പിച്ചു കിട്ടിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവ്‌ വന്നതിനു പിന്നാലെ മുലായം സിംഗിനെ സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടി മകന്‍ അഖിലേഷ്‌ യാദവ്‌. പിതാവുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ഭിന്നതയുമില്ലെന്ന്‌ അഖിലേഷ്‌ യാദവ്‌ വ്യക്‌തമാക്കി. 

തെരഞ്ഞെടുപ്പിനുള്ള സ്‌ഥാനാര്‍ഥി പട്ടികയില്‍ മാത്രമാണ്‌ തങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം. തിങ്കളാഴ്‌ചയും ഇന്നുമായി രണ്ടു തവണ മുലായത്തെ സന്ദര്‍ശിച്ച അഖിലേഷ്‌ താന്‍ പിതാവിനെ കണ്ട്‌ അനുഗ്രഹം തേടിയെന്നു പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മുലായത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ്‌ അഖിലേഷ്‌. ഇരുവര്‍ക്കും ഇടയില്‍ മഞ്ഞുരുകുന്നതിന്റെ സൂചനയായി മുലായം ഇഷ്ടക്കാരുടെ സ്‌ഥാനാര്‍ത്ഥി പട്ടിക അഖിലേഷിനു പരിഗണിക്കാന്‍ നല്‍കുകയും ചെയ്‌തു. -
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക