Image

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ സോംഗ് ടീസര്‍ എത്തി

Published on 17 January, 2017
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ സോംഗ് ടീസര്‍ എത്തി

മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 20ന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിലെ പുതിയ സോംഗ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാരിവില്ല് മണ്ണില്‍ നെയ്ത എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് എത്തിയിരിക്കുന്നത്. വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഗാനം ആലപിച്ചിരിക്കുന്നത് ബജിബാലാണ്. സംഗീതം നല്‍കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അജിത് കുമാറിന്റേതാണ് വരികള്‍. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മീന മോഹന്‍ലാലിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഉലഹന്നാന്റെ ഭാര്യയായ ആനിയമ്മ എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക