Image

മെക്‌സിക്കന്‍ അപാരതയില്‍ ടൊവീനോ ഇരട്ട വേഷത്തില്‍

Published on 17 January, 2017
മെക്‌സിക്കന്‍ അപാരതയില്‍ ടൊവീനോ ഇരട്ട വേഷത്തില്‍

 
ടൊവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ചിത്രത്തില്‍ താരം ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് പുതിയ വിവരം. ചിത്രത്തില്‍ കൊച്ചനിയന്‍, പോള്‍ എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ക്യാമ്പസുകളിലെ രാഷ്ട്രീയം പറയുന്നതാണ് ചിത്രം.

നീരജ് മാധവും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ജലി പി നായര്‍, രൂപേഷ് പീതാംബരന്‍, സുനി!ല്‍ സുഗത, ഗായത്രി സുരേഷ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളേജിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

പൃഥ്വിരാജ് നായകനാവുന്ന എസ്ര, ബാസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദ എന്നിവയാണ് ടൊവിനോയുടെ മറ്റ് ചിത്രങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക