Image

സര്‍വീസിലെ മോശം പ്രകടനം; രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ നിര്‍ബന്ധമായി വിരമിപ്പിച്ചു

Published on 17 January, 2017
സര്‍വീസിലെ മോശം പ്രകടനം; രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ നിര്‍ബന്ധമായി വിരമിപ്പിച്ചു


   ന്യൂഡല്‍ഹി: സര്‍വീസിലെ മോശം പ്രകടനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ നിര്‍ബന്ധമായി വിരമിപ്പിച്ചു. 1992 ബാച്ചിലെ ഛത്തീസ്ഗഡ് കേഡറിലുള്ള രാജ് കുമാര്‍ ദേവാംഗണ്‍, 1998 ബാച്ചിലെ കേന്ദ്രഭരണപ്രദേശ കേഡറിലെ ഉദ്യോഗസ്ഥനായ മായങ്ക് ഷീല്‍ ചൗഹാന്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്ന് നിര്‍ബന്ധിതമായി വിരമിപ്പിച്ചത്. സിവില്‍ സര്‍വീസ് ചരിത്രത്തിലെ അപൂര്‍വ സംഭവങ്ങളിലൊന്നാണിത്.

ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ പ്രകാരമാണ് രണ്ട് ഉദ്യോഗസ്ഥരെയും നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയത്. സംസ്ഥാന കേഡറിന്റെ ശുപാര്‍ശ പരിഗണിച്ച് ആഭ്യന്തരമന്ത്രാലയമാണ് തീരുമാനമെടുത്തത്. ഏകേദശം 10 വര്‍ഷത്തിനു മുമ്പാണ് ഇത്തരമൊരു നീക്കം നടന്നത്. ഉദ്യോഗസ്ഥര്‍ക്ക് മൂന്നുമാസത്തെ ശമ്പളവും വിരമിക്കല്‍ നോട്ടീസിനൊപ്പം നല്‍കും. ഇവര്‍ക്ക് എല്ലാ പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക