Image

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍

Published on 17 January, 2017
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍


     മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തുന്ന നൈറ്റ് വിജിലിന് റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍, ബ്രദര്‍ ചെറിയാന്‍ കവലക്കല്‍ എന്നിവര്‍ നേതൃത്വം നല്കും. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ് നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇപ്രാവശ്യത്തെ നൈറ്റ് വിജിലിന് സംഘാടകരായ ജീസസ് യൂത്തിന്റെ കുടുംബാംഗങ്ങള്‍ ഒന്നാകെ ഉപവസിച്ച് പ്രാര്‍ത്ഥിച്ച് ഒരുക്കത്തോടെയാണ് എത്തുന്നത്. 

യമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാ.ടോം ഉഴുവനാലില്‍ എന്ന വൈദികന്റെ മോചനത്തിനായാണ് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുക. നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ കുടുംബമൊന്നിച്ച് പങ്ക് ചേര്‍ന്ന് ഫാ.ടോമിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കുവാനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാവരേയും ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമംഗങ്ങള്‍ ക്ഷണിച്ചു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക