Image

പല്‍പക് : 2017 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 17 January, 2017
പല്‍പക് : 2017 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


      കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈത്ത് ഇക്കഴിഞ്ഞ ജനുവരി 13 നു വാര്‍ഷിക പൊതുയോഗം മംഗാഫ് റോയല്‍ ആഡിറ്റോറിയം ഹാളില്‍ വച്ചു നടത്തുകയും 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും യോഗം പാസാക്കി. പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അരവിന്ദാക്ഷന്‍ സ്വാഗതവും പ്രേംരാജ് നന്ദിയും പ്രകാശിപ്പിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി.എന്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ശിവദാസ് വാഴയില്‍, വൈസ് പ്രസിഡന്റ് ടി എം മോഹനന്‍, ഖജാന്‍ജി പ്രേംരാജ്, രക്ഷാധികാരി വി. ദിലി എന്നിവരും ഏരിയ സെക്രെട്ടറിമാരായി സുനില്‍ രവി (അബ്ബാസിയ) ശശിധരന്‍ പാലക്കോട് (ഫഹാഹീല്‍) സുധീര്‍ (സാല്‍മിയ) സുനില്‍കുമാര്‍ (ഫര്‍വാനിയ) എന്നിവരെയും കൂടാതെ മറ്റുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും വിവിധ ഏരിയ യിലേക്കുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക