Image

ആലപ്പുഴ ജില്ലാ കലാവേദി കുടുംബ കലാമേള

Published on 17 January, 2017
ആലപ്പുഴ ജില്ലാ കലാവേദി കുടുംബ കലാമേള


      ജിദ്ദ: ജിദ്ദയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മ ആയ ആലപ്പുഴ ജില്ലാ കലാസാംസ്‌കാരിക വേദി കുടുംബ കലാമേള നടത്തി .പ്രസിഡന്റ് ജോണ്‍ വി കറ്റാനം അദ്ധ്യക്ഷത വഹിച്ച കലാമേളയ്ക്ക് മുന്നോടിയായുള്ള സാംസ്‌കാരിക സമ്മേളനം രക്ഷാധികാരി നസീര്‍ വാവക്കുഞ്ഞു ഉല്‍ഖാടനം ചെയ്തു. ഉമ്മന്‍ മത്തായി , അനൂപ് മാവേലിക്കര ,ജേക്കബ് കുര്യന്‍ , മിര്‍സ ഷെരീഫ് എന്നിവര്‍ സംസാരിച്ചു . സെക്രട്ടറി സിയാദ് ചുനക്കര സ്വാഗതവും ട്രഷര്‍ അനില്‍ ചുനക്കര നന്ദിയും പറഞ്ഞു .
ബാല വേദിയുടെ നേതൃത്വത്തില്‍ പ്രണവ് പ്രദീപ് , പ്രവീണ പ്രദീപ് ,സുബ്ഹാന ഷലീര്‍ ,ഷിഫ്‌ന ഷാനവാസ് ,അനഘ അനില്‍ ,ഐറിന്‍ റോസ് ജേക്കബ് ,ക്രിസ്റ്റി റോസ് , എന്നിവര്‍ അവതരിപ്പിച്ച ഡാന്‍സ് , സുനില്‍ തൃപ്പൂണിത്തുറ രചനയും സംവിധാനവും നിര്‍വഹിച്ചു അഭിജിത് അനില്‍ , ജോയല്‍ ജോണ്‍ ,അലന്‍ ബേബി ,പ്രണവ് പ്രദീപ് ,സിറില്‍ ബേബി , ട്രാന്‍ സോണി , അജിലാല്‍ മുഹമ്മദ് ,പ്രവീണ പ്രദീപ് , നഷ്വ സഹാറത് ,എന്നിവര്‍ വേഷം ഇട്ട ‘ഈ മഞ്ഞുകാലത്ത്’ എന്ന നാടകം സ്രെധേയം ആയി . 
മിര്‍സ ഷെരീഫ് , മിനി തോമസ് ,ജേക്കബ് കുരിയന്‍, അനൂപ് മാവേലിക്കര അലോഷ്യ അനൂപ് , വര്ഗീസ്, സുബ്ഹാന ഷലീര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഡോക്ടര്‍ അംബേദ്ക്കറുടെ വട്ടമേശ സമ്മേളനത്തിന്റെ പുനരാവിഷ്‌കരണം നസീര്‍ വാവക്കുഞ്ഞു , മിര്‍സ ഷെരീഫ് , സിയാദ് ചുനക്കര , ഷെരീഫ് വെട്ടിയാര്‍ , ശ്യാം നായര്‍ എന്നിവര്‍ അവതരിപ്പിച്ചു .
പ്യാരി മിര്‍സ സംവിധാനം ചെയ്തു വനിതാ വേദി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ‘അവസ്ഥാന്തരങ്ങള്‍‘ എന്ന ലഘു നാടകം ,വീണ രാജീവ് , വര്‍ഗീസ് എന്നിവരുടെ കവിതാ ആലാപനം ,പ്രദീപ് പുന്തല . സിയാദ് , രാജീവ് പൊന്നപ്പന്‍ ,ശ്യാം നായര്‍ ശിവശൈലം എന്നിവര്‍ അവതരിപ്പിച്ച പ്രച്ഛന്ന വേഷം തുടങ്ങിയ പരിപാടിയും അരങ്ങേറി . 

രഞ്ജിത്ത് ചെങ്ങന്നൂര്‍ ,ഷലീര്‍ കായംകുളം ,ദിലീപ് താമരക്കുളം ,ഉമ്മന്‍ മത്തായി ,സോണി ജോസഫ് ,ജിംസണ്‍ ,മന്‍സൂര്‍ ഷെരീഫ് ,റിഷാദ് ചാരുമൂട് ,ശിവന്പിള്ള ചേപ്പാട് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക