Image

ഭരണ സിരാ കേന്ദ്രങ്ങളില്‍ രണ്ടു ഇന്ത്യന്‍ വംശജര്‍ക്ക് നിയമനം

പി.പി.ചെറിയാന്‍ Published on 18 January, 2017
ഭരണ സിരാ കേന്ദ്രങ്ങളില്‍ രണ്ടു ഇന്ത്യന്‍ വംശജര്‍ക്ക് നിയമനം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ നൂറുമണിക്കൂര്‍ മാത്രം ശേഷിക്കെ പ്രസിഡന്റ് ഒബാമ രണ്ടു ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ കൂടി ഭരണ സിരാ കേന്ദ്രങ്ങളില്‍ നിയമിച്ചു.

ജനുവരി 16ന് നാഷ്ണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അഡ് വൈസറി കൗണ്‍സില്‍(National Infrastructure Advising) മെമ്പറായി സി.ജെ.പട്ടില്‍(ഡി.ജെ.പാട്ടില്‍), ജെ.വില്യം ഫുള്‍ ബ്രൈറ്റ് ഫോറിന്‍ സ്‌ക്കോളര്‍ഷിപ്പ് ബോര്‍ഡ് മെമ്പറായി ജനുവരി 7ന് മനീഷ് ഗോയലിനേയുമാണ് ഒബാമ നിയച്ചത്.

2015 മുതല്‍ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ചീഫ് ഡാറ്റാ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചുവരികയാണ് ഡി.ജെ.പാട്ടില്‍.

വിവിധ കമ്പനികളുടെ സ്ഥാപകനായ മനീഷ് ഗോയല്‍ ഡ്യൂക്ക് ആന്റ് യെല്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ്.

അമേരിക്കന്‍ ജനതയെ സേവിക്കാന്‍ ഇരുവരും പ്രകടിപ്പിച്ച സന്നദ്ധത പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്നും, എല്ലാ ആശംസകളും നേരുന്നുവെന്നും ഒബാമ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക