Image

സൈനികവേഷത്തില്‍ ഭീകരരെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌: ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

Published on 18 January, 2017
സൈനികവേഷത്തില്‍  ഭീകരരെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌: ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

ന്യൂദല്‍ഹി: സൈനിക വേഷത്തിലെത്തി തീവ്രവാദികള്‍ അക്രമണത്തിന്‌ ഒരുങ്ങുന്നതായ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ദല്‍ഹി വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. 7 തീവ്രവാദികളെ സൈനിക ഉദ്യോഗസ്ഥരുടെ വേഷത്തില്‍ കണ്ടെന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്‌ നടപടി.


പഞ്ചാബിലെ ചക്രി, ഗുരുഗാസ്‌പൂര്‍ എന്നിവിടങ്ങളിലെ അതിര്‍ത്തി പോസ്റ്റുകളില്‍ ക്യാപ്‌റ്റന്‍, സുബേദാര്‍ എന്നീ റാങ്കുകളിലുള്ള സൈനിക ഉദ്യോഗസ്ഥരുടെ വേഷത്തില്‍ ഭീകരരെ കണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക്ക്‌ ദിനത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക