Image

1000 രൂപ നോട്ട്‌ വീണ്ടും അച്ചടിക്കുന്നു

Published on 18 January, 2017
1000 രൂപ നോട്ട്‌ വീണ്ടും അച്ചടിക്കുന്നു
ന്യൂഡല്‍ഹി : രണ്ടായിരം രൂപ നോട്ടുകള്‍ ചില്ലറക്ഷാമത്തെതുടര്‍ന്ന്‌ വേണ്ടത്ര ഉപയോഗപ്രദമാകാത്ത സാഹചര്യത്തില്‍ 1000 രൂപ നോട്ടുകള്‍ വീണ്ടും അച്ചടിച്ച്‌ ഇറക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ നീക്കമാരംഭിച്ചു. പുതിയ 1000 രൂപ നോട്ടുകളുടെ ഡിസൈനും സുരക്ഷാ സംവിധാനങ്ങളുമെല്ലാം ചര്‍ച്ചചെയ്‌തുവരികയാണെന്ന്‌ ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു. അച്ചടി വൈകാതെ ആരംഭിക്കുമെന്നാണ്‌ സൂചന.

കള്ളപ്പണം തടയുന്നതിനെന്ന പേരിലാണ്‌ കഴിഞ്ഞ നവംബര്‍ എട്ടിന്‌ ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളായ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്‌.

പകരമായി പുതിയ 500 രൂപ നോട്ടും 2000 രൂപ നോട്ടും പുറത്തിറക്കുമെന്നും മോഡി അറിയിച്ചു. മോഡി പ്രഖ്യാപനം നടത്തുന്നതിനുമുമ്പായി ഏതാണ്ട്‌ രണ്ടു ലക്ഷം കോടിയോളം രൂപയുടെ 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക