Image

ഡിജിറ്റല്‍ ഇടപാടുകളില്‍ കേരളം രണ്ടാം സ്ഥാനത്ത്‌

Published on 18 January, 2017
 ഡിജിറ്റല്‍ ഇടപാടുകളില്‍ കേരളം രണ്ടാം സ്ഥാനത്ത്‌
കറന്‍സി നോട്ടുകളുടെ നിരോധനം പ്രഖ്യാപിച്ച്‌ രണ്ടുമാസം പിന്നിടുമ്പോള്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ കേരളം മുന്‍നിരയിലേക്ക്‌. തെലങ്കാനയ്‌ക്കു തൊട്ടുപിന്നില്‍, രണ്ടാമതാണ്‌ കേരളം. പ്രധാനമന്ത്രിയുടെ ഗുജറാത്തിനെ മൂന്നാം സ്ഥാനത്താക്കിയാണ്‌ കേരളം രണ്ടാമതെത്തിയിരിക്കുന്നത്‌. 2016 നവംബര്‍ 9 മുതല്‍ ജനുവരി 9 വരെയുള്ള കണക്കാണിത്‌. 

ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്‌ 2014-ല്‍ ഡിജിറ്റല്‍ ഇടപാടുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കൊണ്ടുവന്ന 'ഇ-താല്‍' വഴിയാണ്‌ കണക്കുകള്‍ ലഭ്യമായത്‌. തെലങ്കാന സര്‍ക്കാരിന്റെ 128 സേവനങ്ങളില്‍ നിന്നായി പത്തുകോടിയിലേറെ ഡിജിറ്റല്‍ ഇടപാടുകളാണ്‌ തെലങ്കാനയില്‍ നടന്നത്‌. 

ആയിരംപേരുടെ കണക്കെടുക്കുമ്പോള്‍ 2848.96 ഇടപാടുകളാണ്‌ തെലങ്കാനയില്‍ നടക്കുന്നത്‌. കേരളത്തിലും ഗുജറാത്തിലും യഥാക്രമം 2157.8, 1431.92 എന്നിങ്ങനെയാണ്‌ ഇടപാടുകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക