Image

കുടിയേറ്റം പൂര്‍ണമായി നിരോധിക്കണം: ഓസ്ട്രിയന്‍ രാഷ്ര്ടീയ പാര്‍ട്ടി

Published on 18 January, 2017
കുടിയേറ്റം പൂര്‍ണമായി നിരോധിക്കണം: ഓസ്ട്രിയന്‍ രാഷ്ര്ടീയ പാര്‍ട്ടി


 
സാല്‍സ്ബുര്‍ഗ്: കുടിയേറ്റം പൂര്‍ണമായി നിരോധിക്കണമെന്ന് ഓസ്ട്രിയയിലെ ഫ്രീഡം പാര്‍ട്ടി നേതാവ് ഹെയ്ന്‍സ് ക്രിസ്റ്റ്യന്‍ സ്ട്രാച്ചെ. നാലായിരത്തോളം പാര്‍ട്ടി അനുഭാവികളെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

കുടിയേറ്റമെന്നാല്‍ ഇസ് ലാമികവത്കരണമാണെന്നും ഇത് എത്രയും വേഗം നിര്‍ത്തലാക്കിയില്ലെങ്കില്‍ ഓസ്ട്രിയയുടെയും യൂറോപ്പിന്റെയും അന്ത്യമായിരിക്കും ഫലമെന്നുമാണ് സ്ട്രാച്ചെ മുന്നറിയിപ്പു നല്‍കി.

നാസി ചിഹ്നങ്ങളെയും ആശയങ്ങളെയും പൂര്‍ണമായി നിരോധിച്ച ലോകയുദ്ധാനന്തര കാലഘട്ടത്തെയാണ് ഇപ്പോള്‍ ഇസ് ലാമിക തീവ്രവാദത്തിനെതിരായ നിയമ നിര്‍മാണങ്ങള്‍ ഓര്‍മിപ്പിക്കുന്നതെന്ന് പാര്‍ട്ടി പിന്നീട് ഇതിനു വിശദീകരണം നല്‍കി. ഇസ് ലാമികവത്കരണത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങള്‍ അത്രയേറെ വ്യാപകമാണെന്നതിനു തെളിവാണിതെന്നും പാര്‍ട്ടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക