Image

പ്രഫഷണലുകളുടെ ഇഷ്ട രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ്, കോപ്പന്‍ഹേഗന്‍ മികച്ച നഗരം

Published on 18 January, 2017
പ്രഫഷണലുകളുടെ ഇഷ്ട രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ്, കോപ്പന്‍ഹേഗന്‍ മികച്ച നഗരം

സൂറിച്ച്: ഹൈ പ്രഫഷണലുകള്‍ക്ക് കുടിയേറാന്‍ ലോകത്തെ ഏറ്റവും ആകര്‍ഷക രാജ്യം സ്വിറ്റസര്‍ലന്‍ഡ് എന്ന് ദാവോസില്‍ നടന്നുവരുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ചു പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച ജീവിത, ടെക്‌നോളജി സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് യുവ പ്രഫഷണല്‍സിനെ ആകര്‍ഷിക്കുന്നതില്‍ മുന്നിലെത്തുന്നത്. 

118 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ സിംഗപ്പുര്‍, യുകെ, യുഎസ്എ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് രണ്ട് മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങള്‍. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നോര്‍വെയും ആദ്യ പത്തില്‍ ഇടം പിടിച്ചു.

ഗ്ലോബല്‍ ടാലന്റ് കോംപ്റ്റിറ്റിവെനീസ്സ് ഇന്‍ഡക്‌സ് ആധാരമാക്കി പഠനം നടത്തിയത് ഫ്രഞ്ച് യൂണിവേഴ്‌സിറ്റിയായ കചടഋഅഉ, ജോബ് സര്‍വീസ് സ്ഥാപനമായ ആഡെക്കോ, സിംഗപ്പുരിലെ ഹ്യൂമന്‍ കാപ്പിറ്റല്‍ ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവര്‍ ചേര്‍ന്നാണ്. ജീവിതനിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍, പ്രഫഷണല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങി ആറ് കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.

ഇതാദ്യമായി നഗരങ്ങളെക്കുറിച്ചു നടത്തിയ താരതമ്യത്തില്‍ ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനാണ് ലോകത്ത് മികച്ചത്. സൂറിച്ച്(സ്വിസ്), ഹെല്‍സിങ്കി(ഫിന്‍ലാന്‍ഡ്), സാന്‍ ഫ്രാന്‍സിസ്‌കോ(യുഎസ്), ഗ്യോട്ടെ ബോര്‍ഗ് (സ്വീഡന്‍) എന്നീ നഗരങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

റിപ്പോര്‍ട്ട്: ടിജി മറ്റം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക