Image

സാജു ആലപ്പാട്ട് മേരിലാന്‍ഡില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 18 January, 2017
സാജു ആലപ്പാട്ട് മേരിലാന്‍ഡില്‍ നിര്യാതനായി
വാഷിംഗ്ടണ്‍ ഡിസി : തൃശൂര്‍ ഒളരിക്കര ആലപ്പാട്ട് പരേതനായ എ.വി ഇട്ടിയച്ചന്റെയും മേരിയുടെയും മകന്‍ സാജു ആലപ്പാട്ട് (43 ) മേരിലാന്റിലെ ബോയ്ഡ്‌സില്‍ ജനുവരി 16 ന് നിര്യാതനായി.

ടെസ്സി ആലപ്പാട്ട് ഭാര്യ , ജോനാഥന്‍ ഏകമകന്‍ . പരേതന്‍ മേരിലാന്റിലെ നിത്യസഹായ മാതാ സീറോമലബാര്‍ പള്ളി ഇടവകാംഗമാണ് .

പൊതുദര്‍ശനം ജനുവരി 20 ന് വെള്ളിയാഴ്ച വൈകുന്നേരംനാലുമണി മുതല്‍ എട്ടുമണിവരെ (Mother Seton Catholic Church - 19951 Father Hurley Boulevard Germantown, MD 20876.)

സംസ്കാര ശശ്രുഷയും ദിവ്യബലിയും ജനുവരി 21 ന് ശനിയാഴ്ച രാവിലെ പത്തുമണിക്ക് (Our Lady of the Visitation Parish 14139 Seneca Rd, Germantown, MD 20874) ലും തുടര്‍ന്ന്
(All Souls Cemetery 11401 Brink Rd, Germantown, MD 20876) സംസ്കാരവും നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ചെറിയാന്‍ പരേപ്പാടന്‍ (301 602 4567), ജാസ്മിന്‍ ജോസ് (410 402 0634).

വാര്‍ത്ത  : മനോജ് മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക