Image

രാജന്‍ മണിമലേത്ത് (71) മിഷിഗണില്‍ നിര്യാതനായി

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 18 January, 2017
രാജന്‍ മണിമലേത്ത് (71) മിഷിഗണില്‍ നിര്യാതനായി
ഡിട്രോയിറ്റ്: റാന്നി ചേത്തക്കല്‍ മണിമലേത്ത് വീട്ടില്‍ പരേതരായ ഉണ്ണിത്താന്‍ തോമസ്, മറിയാമ്മ തോമസ് ദമ്പതിമാരുടെ മകന്‍ രാജന്‍ മണിമലേത്ത് (71) ജനുവരി 15 ഞായറാഴ്ച്ച നിര്യാതനായി. 

ലാഹയില്‍ മേഴ്‌സി രാജനാണ് ഭാര്യ. 
മക്കള്‍: ടോബി മണിമലേത്ത് (ഡിട്രോയിറ്റ്, യൂ.എസ്.എ.), ടിനോ മണിമലേത്ത് (ഡിട്രോയിറ്റ്, യൂ.എസ്.എ.), ടീനാ കൊച്ചുതാഴത്ത്.

മരുമക്കള്‍: സിമി ടോബി കാലായില്‍, ജോളി ടിനോ തോമ്പുമണ്ണില്‍, റോണി ആന്‍ഡ്രൂസ് കൊച്ചുതാഴത്ത്.

കൊച്ചുമക്കള്‍: റിയ, ലേയ, ടിയ, ഗിയാനാ, മിയ, സോഫിയ, റിതിന്‍, രേഹാന്‍, ഡിലന്‍, അന്ന.

സഹോദരങ്ങള്‍: സൂസമ്മ, ഗ്രേസി, മോളി 

ജനുവരി 21 ശനിയാഴ്ച്ച രാവിലെ 8:30 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് (2850 Parent Ave, Warren, MI 48092) ദേവാലയത്തില്‍ വേക്ക് സര്‍വ്വീസ് നടത്തപ്പെടുന്നതാണ്. 9 മണിക്ക് കുര്‍ബാനയ്ക്കു ശേഷം, 10:30 മുതല്‍ വൈകിട്ട് 4:00 മണി വരെയാണ് വ്യൂവിങ്ങ്. 

സംസ്‌ക്കാരം മന്ദമാരുതി സെന്റ് തോമസ് കുരിശുപള്ളിയില്‍ വച്ചു പിന്നീട് നടത്തപ്പെടുന്നതാണ്.

ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് സന്താപ്ത കുടും
ബാംഗങ്ങള്‍ 
രാജന്‍ മണിമലേത്ത് (71) മിഷിഗണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക