Image

വളര്‍ത്ത് നായയുടെ ആക്രമണം- 2 മാസമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു

പി. പി, ചെറിയാന്‍ Published on 19 January, 2017
വളര്‍ത്ത് നായയുടെ ആക്രമണം- 2 മാസമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു
സാന്‍ മര്‍ക്കസ് (ടെക്‌സസ്): അറ്റ്‌ലാന്റയില്‍ സ്‌കൂള്‍ ബസ്സില്‍ കയറുന്നതിന് സ്റ്റോപ്പിലേക്ക് നടന്നു നീങ്ങിയ മൂന്ന് കുട്ടികളെ പിറ്റ്ബുള്‍ കൂട്ടമായി ആക്രമിക്കുകയും ആറ് വയസ്സുകാരന്‍ മരിക്കുകയും, 5 വയസ്സുകാരിക്ക് ഗുരുതരമായും, മറ്റൊരു കുട്ടിക്ക് നിസ്സാരമായും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് തൊട്ടു പുറകെ, വീട്ടില്‍ വളര്‍ത്തിയിരുന്ന ജര്‍മന്‍ ഷെപ്പേഡിന്റെ ആക്രമണത്തില്‍ 2 മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട ദാരുണ സംഭവം ടെക്‌സസ്സിലെ സാന്‍ മാര്‍ക്കസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ജനുവരി 17 ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുഞ്ഞിനോടൊപ്പം വീട്ടിലുണ്ടായിരുന്ന ഉറങ്ങുന്നതിനിടയിലാണ് ജര്‍മന്‍ ഷെപ്പേഡ് കുട്ടിയെ ആക്രമിച്ചത്. ഒന്നര മണിക്കൂറിന് ശേഷം കുഞ്ഞിനെ തിരക്കിയ പിതാവിന് ദേഹമാസകലം കടിയേറ്റ് ശ്വാസം നിലച്ച് തണുത്ത് വിറങ്ങലിച്ച കുഞ്ഞിനെയാണ് കാണാന്‍ കഴിഞ്ഞത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എട്ട് വര്‍ഷമായി വീട്ടില്‍ വളര്‍ത്തുന്നതായിരുന്നു ഈ ജെര്‍മന്‍ ഷെപ്പേഡെന്ന് പിതാവ് പറഞ്ഞു.

സംഭവത്തിന് ശേഷം അനിമല്‍ കണ്‍ട്രോള്‍ ഉദ്യോഗസ്തര്‍ നായയെ കസ്റ്റഡിയിലെടുത്തു.

സാന്‍ മാര്‍ക്കസ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ശരിയായ പരിശീലനം ലഭിച്ച വളര്‍ത്ത് മൃഗമായാലും എപ്പോഴാണ് ഇവ പ്രകോപിതരാകുക എന്ന് പറയുക അസാധ്യമാണ്. ചെറിയ കുഞ്ഞുങ്ങളായാലും, മുതിര്‍ന്നവരായാലും വളരെ ശ്രദ്ധ ചെലുത്തേണ്ട വിഷയമാണിത്.

മനുഷ്യരേക്കാള്‍ വളര്‍ത്ത് മൃഗങ്ങളെ അന്ധമായി വിശ്വസിക്കുകയും, ആശ്രയിക്കുകയും ചെയ്യുന്ന നിരവധി ആളുകളെ കാണാന്‍ ഖഴിയും യജമാന്മാരെ ആപത്തുകളില്‍ നിന്നും രക്ഷിച്ച നിരവധി വളര്‍ത്ത് മൃഗങ്ങളുടെ കഥകള്‍ ആവേശം കൊള്ളിക്കുമെങ്കിലും മൃഗങ്ങള്‍ മൃഗങ്ങളാണെന്ന് മറക്കാത്തത് ഉചിതമാണ്.

പി. പി, ചെറിയാന്‍

വളര്‍ത്ത് നായയുടെ ആക്രമണം- 2 മാസമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക