ലക്‌നോ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസില്‍
ട്രക്കിടിച്ച് 25 സ്‌കൂള്‍ കുട്ടികള്‍ മരിച്ചു. ഇറ്റ ജില്ലയിലാണ് ദാരുണമായ
അപകടമുണ്ടായത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു.
ഇന്ന്
പുലര്‍ച്ചെയാണ് അപകടം. അമിതവേഗത്തില്‍ എത്തിയ ട്രക്ക് കുട്ടികളുമായി പോയ
മിനിബസില്‍ ഇടിച്ചുകയറുകയായിരുന്നു. ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള
കുട്ടികളാണ് ബസിലുണ്ടായിരുന്നത്. മേഖലയിലെ ജെഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്
അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ഗ്യാസ്
കട്ടര്‍ ഉപയോഗിച്ച് ബസ് പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്. നിരവധി കുട്ടികളെ
തിരിച്ചറിയാല്‍ കാര്‍ഡ് വഴിയാണ് തിരിച്ചറിഞ്ഞത്. ട്രക്കിന്റെ അമിത വേഗതയാണ്
അപകടത്തിന് കാരണമായത്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം
രേഖപ്പെടുത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല